'മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ട്യൂഷൻ എടുക്കുന്ന ബഹുമാന്യരോട്!' - പി എ മുഹമ്മദ് റിയാസ്

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കേരളത്തിലെ കോൺഗ്രസ്സ്-ബിജെപി നേതൃത്വം വാചാലരാകുന്നത്. കാട്ടുകൊള്ളക്കെതിരെ വീരപ്പൻ വാചാലനാകുന്നതിന് സമാനമാണിതെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ് പറഞ്ഞു. അടിയന്തരാവസ്‌ഥയിലെ കോൺഗ്രസ്സിനെപ്പോലെ ദൂരദർശനെയും ആകാശവാണിയെയും തങ്ങളുടെ ഹിതമനുസരിച്ച് ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാരും സംഘപരിവാറുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇടതുപക്ഷത്തിന് ട്യൂഷൻ എടുക്കുന്ന ബഹുമാന്യരോട്!  മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് കേരളത്തിലെ കോൺഗ്രസ്സ്-ബിജെപി നേതൃത്വം വാചാലരാകുന്നത്. കാട്ടുകൊള്ളക്കെതിരെ വീരപ്പൻ വാചാലനാകുന്നതിന് സമാനമാണിത്.

അടിയന്തരാവസ്‌ഥയുടെ നാളുകളിൽ അന്നത്തെ കോൺഗ്രസ്സ് സർക്കാർ പൗരാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും ചവിട്ടിമെതിച്ചത് ഈ രാജ്യത്തിന്‌ മറക്കാൻ കഴിയില്ല. അന്ന് ഇന്ത്യയിലെ മർദ്ദക ഭരണകൂടം എങ്ങനെയാണ് പത്രമാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയതെന്നും ഏതുരീതിയിലാണ് ആകാശവാണിയെയും ദൂരദർശനെയും കൈകാര്യം ചെയ്തതെന്നും രാജ്യം കണ്ടതാണ്. അടിയന്തരാവസ്‌ഥയിലെ കോൺഗ്രസ്സിനെപ്പോലെ ദൂരദർശനെയും ആകാശവാണിയെയും തങ്ങളുടെ ഹിതമനുസരിച്ച് ഉപയോഗിക്കുകയാണ് കേന്ദ്ര സർക്കാരും സംഘപരിവാറും. ഗുജറാത്ത് വംശഹത്യയെക്കുറിച്ചുള്ള ഡോക്യുമെന്ററി പുറത്തിറങ്ങിയശേഷം ബിബിസി ഓഫീസിൽ നടത്തിയ ആദായനികുതി വകുപ്പിന്റെ റെയ്ഡ് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. 

എന്നാൽ പ്രായപൂർത്തിയാകാത്ത കുഞ്ഞിന്റെ വീഡിയോ കൃത്രിമമായി നിർമ്മിച്ച വാർത്താ ചാനലിന്റെ നടപടി നിയമപരമായി ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. മാധ്യമ സ്വാതന്ത്ര്യത്തെപ്പോലെ ശിശു അവകാശങ്ങളെയും ഒരു പരിഷ്കൃത സമൂഹം ഉയർത്തിപ്പിടിക്കണ്ടതുണ്ട്. എങ്ങനെ ന്യായീകരിച്ചാലും ഇത്തരം മാധ്യമ സമീപനങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല. 

ഈ വിഷയത്തെ കേന്ദ്ര സർക്കാരിന്റെ ബിബിസി റെയ്ഡുമായി സമീകരിച്ചുകാണിക്കുന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ നടപടി അസംബന്ധവും ബിജെപി സർക്കാരിന്റെ സമഗ്രാധിപത്യ പ്രവണതകളെ വെള്ളപൂശുന്നതുമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 16 hours ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 19 hours ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 1 day ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More
Web Desk 1 day ago
Social Post

പാമ്പുകള്‍ ഇല്ലാത്ത രാജ്യം

More
More
Web Desk 2 days ago
Social Post

തോല്‍ക്കാനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരാൾ !

More
More