അധികാരം ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് ലീഗ് കരുതുന്നില്ല; മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് സാദിഖലി തങ്ങള്‍

ചെന്നൈ: മുസ്ലീം ലീഗിന് നിലവില്‍ മുന്നണി മാറേണ്ട സാഹചര്യമില്ലെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. അടുത്ത തവണ യുഡിഎഫ് തന്നെ അധികാരത്തില്‍ വരുമെന്നും അധികാരം ലഭിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത ഒന്നാണെന്ന് ലീഗ് കരുതുന്നില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗിനെയും സമസ്തയെയും തമ്മില്‍ തെറ്റിക്കാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും സാധിക്കില്ലെന്നും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അവ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മീഡിയാവണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അധികാരത്തിന്റെ കുളിര് അനുഭവിക്കാനല്ല, ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങള്‍ നേടിയെടുക്കാനും അവകാശങ്ങള്‍ ഉറപ്പുവരുത്താനുമാണ് അധികാരം. അധികാരം എന്നത് ഒഴിച്ചുകൂടാനാവാത്ത ഒന്നായി ലീഗ് കരുതുന്നില്ല. മാറി മാറിയാണെങ്കിലും കേരളത്തില്‍ അധികാരം കൈയ്യാളാന്‍ മുസ്ലീം ലീഗിന് സാധിച്ചിട്ടുണ്ട്. അക്കാലത്തെല്ലാം പക്ഷപാതമില്ലാതെ മതേതരത്വപരമായി ലീഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്'- സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലീം ലീഗും സമസ്തയും ഒരു മനസും ഉടലുമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ലീഗിനെ കെട്ടിപ്പടുക്കുന്നതില്‍ സമസ്തയുടെ സാന്നിദ്ധ്യം വളരെ വലുതാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. താല്‍ക്കാലിക പ്രതിസന്ധിയാണ് ഇപ്പോഴുളളതെന്നും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ സമാധാനത്തോടെ കൂടിയാലോചിച്ച് തീരുമാനമെടുത്ത് മുന്നോട്ടുപോവുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More