നടൻ മണികണ്ഠൻ ആർ. ആചാരി വിവാഹിതനായി. മരട് സ്വദേശി അഞ്ജലിയാണ് വധു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി എരൂർ അയ്യമ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽവെച്ച് ലളിതമായ ചടങ്ങുകളോടെ മിന്നുചാര്‍ത്തി. വിവാഹ സല്‍ക്കാരത്തിനായി മാറ്റിവെച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. തുക എം. സ്വരാജ് എംഎല്‍എ ഏറ്റുവാങ്ങി.
കമ്മട്ടിപ്പാടമെന്ന ഒറ്റ സിനിമ കൊണ്ട് മലയാളിക്ക് പ്രിയങ്കരനായ നടൻ മണികണ്ഠൻ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 'നാളെ എന്റെ കല്യാണമാണ്. വളരെ ലളിതമായി ചെയ്യാന്‍ തീരുമാനിച്ചു. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു' എന്നായിരുന്നു മണികണ്ഠന് പറഞ്ഞത്. ഒപ്പം, 'പ്രേക്ഷകരോട് എന്റെ ഈ വിവാഹം ഫെയ്സ്ബുക്കില്‍ എങ്കിലും ആഘോഷിക്കണം' എന്നും, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.