വിവാദങ്ങളിലേക്ക് യൂസഫലിയെ വലിച്ചിഴയ്ക്കുന്നത് ദുഃഖകരമാണ്- ടി എന്‍ പ്രതാപന്‍

പാലക്കാട്: വ്യവസായി എം എ യൂസഫലിക്കെതിരായ സ്വര്‍ണ്ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ ആരോപണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളിലേക്ക് അദ്ദേഹത്തെപ്പോലൊരാളെ വലിച്ചിഴയ്ക്കുന്നത് അങ്ങേയറ്റം ദുഃഖകരമാണെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും യൂസഫലിയെ ചേര്‍ത്തുനിര്‍ത്തി നിര്‍മ്മിക്കുന്ന അത്തരം വ്യാജ വ്യവഹാരങ്ങളെ പ്രബുദ്ധ സമൂഹം തളളിക്കളയുമെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. യൂസഫലി മലയാളികളുടെ അഭിമാനമാണെന്നും ഇത്തരം വിവാദങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാതെ, നാടിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ പിന്തുണ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പോടെ അദ്ദേഹം മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നാണ് വിശ്വാസമെന്നും പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യൂസഫലി തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വിജേഷ് പിളള പറഞ്ഞതായി സ്വപ്‌നാ സുരേഷ് ആരോപിച്ചിരുന്നു. സ്വപ്‌നയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം എ യൂസഫലിയും രംഗത്തെത്തിയിരുന്നു. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടിവരുമെന്നും ഇതിനെ അത്തരമൊരു ആരോപണമായി മാത്രമാണ് കാണുന്നത് എന്നുമാണ് യൂസഫലി പറഞ്ഞത്. നിയമപരമായി നേരിടേണ്ട വിഷയമാണെങ്കില്‍ അത് ലുലു ഗ്രൂപ്പിന്റെ ലീഗല്‍ വിഭാഗം നോക്കിക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More