തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. വി ഡി സതീശന് കേരളത്തിന് ബാധ്യതയാണെന്നും അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും വി കെ സനോജ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇപ്പോള്‍ ആര്‍എസ്എസിന്റെ ഏജന്റായി മാറിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തലയും കെ മുരളീധരനുമെല്ലാം അദ്ദേഹത്തെ ഒന്ന് ഉപദേശിക്കണമെന്നും സനോജ് പറഞ്ഞു.
'തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മര്‍ദ്ദിച്ചു എന്നെല്ലാം വി ഡി സതീശന് പറയുന്നത് പച്ചക്കളളമാണ്. അദ്ദേഹം ആര്‍എസ്എസിനുവേണ്ടിയാണ് സംസാരിക്കുന്നത്. ദുരന്തങ്ങളില്‍നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമം. അത് ആര്‍എസ്എസിന്റെ അജണ്ടയാണ്. പ്രതിപക്ഷം ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകഴിഞ്ഞു'- വി കെ സനോജ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സ്പീക്കറുടെ ഓഫീസിനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങളെ യാതൊരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആന്‍ഡ് വാര്‍ഡ് ആക്രമിച്ചതെന്നും എംഎല്‍എമാരായ സച്ചിന്‍ദേവും എച്ച് സലാമും പ്രതിപക്ഷ എംഎല്‍എമാരെ ചവിട്ടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്.