ഡല്‍ഹി: ലണ്ടനിലെ സെമിനാറില്‍ താന്‍ രാജ്യവിരുദ്ധമായി ഒന്നുംതന്നെ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അവര്‍ അനുവദിക്കുകയാണെങ്കില്‍ ലണ്ടനില്‍ പറഞ്ഞതെല്ലാം പാര്‍ലമെന്റിലും പറയാന്‍ താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍നിന്ന് ഇറങ്ങുന്നതിനിടെ മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബ്രിട്ടന്‍ പര്യടനത്തിനുശേഷം ഇന്നലെയാണ് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, രാഹുല്‍ ഗാന്ധിയുടെ ലണ്ടന്‍ പരാമര്‍ശങ്ങള്‍ക്കെതിരെ ബിജെപിയും അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. ഇതോടെ ഇരുസഭകളും രണ്ടുമണിവരെ നിര്‍ത്തിവെച്ചു. രാഹുല്‍ ഗാന്ധി ഇന്നത്തെ പാര്‍ലമെന്റ് സെഷനില്‍ പങ്കെടുക്കുമെന്നും വിവാദങ്ങളില്‍ മറുപടി നല്‍കുമെന്നുമാണ് കരുതുന്നത്.