ബ്രഹ്‌മപുരം തീപ്പിടുത്തം; കൊച്ചി കോര്‍പ്പറേഷന് നൂറുകോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് നൂറുകോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍. ഒരു മാസത്തിനുളളില്‍ പിഴ അടയ്ക്കാനാണ് ഉത്തരവ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് തുക കൈമാറണമെന്നും അത് തീപ്പിടുത്തവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കണമെന്നും ഹരിത ട്രിബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു. കൊച്ചിയില്‍ മാലിന്യസംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുണ്ടെന്നും വിമര്‍ശനമുണ്ട്.

'ബ്രഹ്‌മപുരത്ത് തീപ്പിടുത്തമുണ്ടായപ്പോള്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച്ചയുണ്ടായി. തീപ്പിടുത്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാരിനും കോര്‍പ്പറേഷനും ഒഴിഞ്ഞുമാറാനാവില്ല'- എന്നും ഹരിത ട്രിബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബ്രഹ്‌മപുരത്തെ ബയോമൈനിംഗ് പൂര്‍ണ്ണ പരാജയമാണെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയോഗിച്ച സംസ്ഥാനതല നിരീക്ഷണ സമിതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിസ്ഥിതി നിയമങ്ങളും വിദഗ്ദ നിര്‍ദേശങ്ങളും പൂര്‍ണമായും ലംഘിച്ചെന്നും ആവര്‍ത്തിച്ചുളള നിയമലംഘനങ്ങള്‍ നടന്നെന്നും ഹരിത ട്രിബ്യൂണല്‍ പറഞ്ഞു. തീ അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സര്‍ക്കാരാണെന്നും വിശദമായ പരിശോധന നടത്തി വേണ്ടിവന്നാല്‍ അഞ്ഞൂറുകോടി പിഴ ഈടാക്കുമെന്നും ട്രിബ്യൂണല്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More