കേരളത്തെ മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ഹരിത ട്രിബ്യൂണല്‍ മുന്‍പ് പ്രശംസിച്ചിരുന്നു- എം ബി രാജേഷ്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപ്പിടുത്തത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പ്പറേഷന് നൂറുകോടി രൂപ പിഴയിട്ട സംഭവത്തില്‍ പ്രതികരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത ട്രിബ്യൂണല്‍ ഉത്തരവിനെ ഗൗരവമായി കാണുന്നുവെന്നും ബ്രഹ്‌മപുരം വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ ഹരിത ട്രിബ്യൂണല്‍ മുന്‍പ് കേരളത്തെ പ്രശംസിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും പിഴ ചുമത്തിയപ്പോള്‍ കേരളത്തെ ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

'ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കുന്നതില്‍ യുഡിഎഫ് കോര്‍പ്പറേഷന്റെ ഭാഗത്തുനിന്നും നിരന്തര വീഴ്ച്ചയുണ്ടായി. ഈ സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമം ഉപയോഗിച്ച് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കാനുളള കര്‍മ്മപദ്ധതി തയാറാക്കിയിട്ടുണ്ട്. അതിലൂടെ കൊച്ചിയിലെ മൊത്തം മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്'- എം ബി രാജേഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊച്ചി കോര്‍പ്പറേഷന് നൂറുകോടി രൂപയാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴയിട്ടത്. ഒരു മാസത്തിനുളളില്‍ പിഴ അടയ്ക്കാനാണ് ഉത്തരവ്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് തുക കൈമാറണമെന്നും അത് തീപ്പിടുത്തവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കണമെന്നും ഹരിത ട്രിബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു. കൊച്ചിയില്‍ മാലിന്യസംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുണ്ടെന്നും വിമര്‍ശനമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More