നിയമസഭയെ കോപ്രായങ്ങള്‍ക്കുളള വേദിയാക്കി മാറ്റരുത്- ഇ പി ജയരാജന്‍

തിരുവനന്തപുരം: നിയമസഭയുടെ അന്തസ്സ് കെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തിലാണ് പ്രതിപക്ഷം പെരുമാറുന്നതെന്നും സഭാ ചട്ടങ്ങളും നിയമങ്ങളും പാലിക്കാന്‍ അവര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയെ കോപ്രായങ്ങള്‍ കാണിക്കാനുളള വേദിയാക്കി മാറ്റരുതെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സഹിക്കാനാവാതെ പ്രതിപക്ഷ നേതാവ് ആളാവാന്‍വേണ്ടി തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ദിവസവും എന്തെങ്കിലും ഒരു വിഷയമെടുത്ത് അടിയന്തരപ്രമേയം കൊണ്ടുവരിക, ചട്ടപ്രകാരമല്ലാത്ത വിഷത്തിന് അനുമതി നിഷേധിച്ചാലും എഴുന്നേറ്റുനിന്ന് പ്രസംഗിക്കുക, വാക്കൗട്ട്, പുറത്തിറങ്ങി വാര്‍ത്താസമ്മേളനം നടത്തുക, ബഹളം... അടിയന്തരപ്രമേയം എന്താണെന്ന പ്രാഥമിക ധാരണ പോലുമില്ലാത്തതുപോലെയാണ് പെരുമാറ്റം'- ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ എംഎല്‍എമാര്‍ ഗൂഢാലോചന നടത്തിയാണ് സ്പീക്കറെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നും സ്പീക്കറെ സഭയില്‍ അധിക്ഷേപിച്ചതിന് മറുപടി പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അപമാനിക്കാനും അദ്ദേഹത്തിന്റെ കുടുംബത്തെ വലിച്ചിഴയ്ക്കാനും പ്രതിപക്ഷം ശ്രമിച്ചെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More