എ രാജയ്ക്ക് തിരിച്ചടി; ദേവികുളം തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ. എ രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണത്തിന് എ രാജയ്ക്ക് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. പട്ടിക ജാതി സംവരണ മണ്ഡലത്തില്‍നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് എ രാജ മത്സരിച്ച് വിജയിച്ചതെന്ന് ആരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥി ഡി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 

രാജ ഹിന്ദുമതവിഭാഗത്തിലുളളയാളാണെന്ന് പറയാനാവില്ല. നോമിനേഷന്‍ തന്നെ റിട്ടേണിംഗ് ഓഫീസര്‍ തളേളണ്ടതായിരുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട ആളല്ലാത്തതിനാല്‍ രാജയ്ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ല. രാജയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുന്നു'- എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. ഉത്തരവിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും സ്പീക്കര്‍ക്കും സര്‍ക്കാരിനും നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്രൈസ്തവ സഭാംഗമായ ആന്റണിയുടെയും എസ്തറിന്റെയും മകനാണ് രാജയെന്നും രാജയ്ക്ക് പട്ടികജാതി സംവരണ മണ്ഡലത്തില്‍നിന്ന് മത്സരിക്കാന്‍ യോഗ്യതില്ലെന്നും അത് തെറ്റായ സന്ദേശം നല്‍കുന്ന കാര്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡി കുമാര്‍ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതോടെ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പിനുളള സാഹചര്യം ഒരുങ്ങുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി

More
More
Web Desk 1 day ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

More
More
Web Desk 1 day ago
Keralam

ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

More
More
Web Desk 2 days ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

More
More