കസ്റ്റഡി മരണം: തൃപ്പൂണിത്തുറ എസ് ഐക്ക് സസ്പെന്‍ഷന്‍

കൊച്ചി: തൃപ്പൂണിത്തുറ പൊലീസ് കസ്റ്റഡിയിലെടുത്ത  ഇരുമ്പനം സ്വദേശി മനോഹരന്‍ കുഴഞ്ഞുവീണു മരിച്ചു. വാഹന പരിശോധനക്കായി കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ മനോഹരനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ എസ് ഐയെ അന്വേഷണവിധേയമായി സസ്പെന്‍റ് ചെയ്തു. കേസ് അന്വേഷിക്കാനായി ജില്ലാ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഇന്നലെ (ശനി) രാത്രി ഒന്‍പത് മണിയോടെ ഇരുമ്പനം ഭാഗത്തുവെച്ചാണ് പൊലീസ് സ്കൂട്ടറില്‍ വരികയായിരുന്ന മനോഹരനെ വാഹന പരിശോധനക്കായി കൈകാണിച്ചത്. നിര്‍ത്താതെ പോയ മനോഹരനെ പിന്തുടര്‍ന്ന് പിടികൂടിയ പൊലീസ് ഹെല്‍മറ്റൂരിയ ഉടനെ മുഖത്തടിച്ചു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അടികൊണ്ടു വിറയ്ക്കുകയായിരുന്ന മനോഹരനെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ഉപകരണം വെച്ച് ഊതിച്ചു. നിര്‍ത്താതെ പോയതിന്റെ കാരണം തിരക്കിയപ്പോള്‍ 'പേടികൊണ്ടാണ്' എന്നാണു മനോഹരന്‍ മറുപടി പറഞ്ഞത് എന്നും ദൃക്സാക്ഷികള്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ മനോഹരന്‍ ശനിയാഴ്ച്ച രാത്രി കുഴഞ്ഞുവീണു എന്നാണ് പൊലീസ് പറയുന്നത്. ഉടന്‍തന്നെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലും തുടര്‍ന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും മനോഹരൻറെ മരണം സംഭവിച്ചിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മനോഹരനെ മര്‍ദ്ദിച്ചിട്ടില്ലെന്നും നടന്ന സംഭവങ്ങള്‍ സിസിടിവി പരിരോധിച്ചാല്‍ വ്യക്തമാകുമെന്നുമാണ് പൊലീസ് വിശദീകരണം. എന്നാല്‍ മനോഹരന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുബം ഇന്ന് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 3 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 3 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 3 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 3 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More