രക്തസാക്ഷിയുടെ മകനെ അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുന്നു- പ്രിയങ്കാ ഗാന്ധി

ഡല്‍ഹി: രാഹുല്‍ ഗാന്ധി രക്തസാക്ഷിയുടെ മകനാണ്. അദ്ദേഹത്തെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കി രാജ്യദ്രോഹിയെന്ന് വിളിക്കുകയാണെന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

"ഞങ്ങളുടെ കുടുംബം രാജ്യത്തിനുവേണ്ടി രക്തം നല്കിയവരുടെതാണ്. ഈ രാജ്യത്തെ ജനാധിപത്യത്തെ സ്വരക്തംകൊണ്ട് പരിപോഷിപ്പിച്ചവരാണവര്‍. ഞങ്ങള്‍ അതില്‍ ലജ്ജിക്കണോ? ലോക്സഭയില്‍ എന്‍റെ രക്തസാക്ഷിയായ പിതാവിനെ അപമാനിച്ചു.  ബിജെപിയുടെ ഒരു മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്ക് തന്റെ പിതാവ് ആരാണെന്ന് അറിയില്ല എന്നുപോലും പറഞ്ഞു. അവര്‍ക്കെതിരെയൊന്നും നടപടിയുണ്ടായില്ല."- പ്രിയങ്ക പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''ഞങ്ങള്‍ വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരല്ല. ലോക്സഭയില്‍ വെച്ച് എന്‍റെ സഹോദരന്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചു. എന്നിട്ട് വെറുപ്പില്ലെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി ഭീരുവും അഹങ്കാരിയുമാണ്‌. ചോദ്യം ചോദിക്കാനുള്ള അവകാശം പോലും രാജ്യത്ത് ഇല്ലാതാകുകയാണ്. അഹങ്കാരിയായ പ്രധാനമന്ത്രിയെ ജനം തിരിച്ചറിയും"-പ്രിയങ്കാ ഗാന്ധി രൂക്ഷമായ ഭാഷയില്‍ പറഞ്ഞു. ക്രമസമാധാനവും ട്രാഫിക്കും ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നുവെങ്കിലും പ്രതീകാത്മകമായി സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാ ഗാന്ധി.  

Contact the author

National Desk

Recent Posts

National 20 hours ago
National

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

More
More
National 20 hours ago
National

മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

More
More
Web Desk 21 hours ago
National

ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

More
More
National Desk 21 hours ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

More
More
National Desk 1 day ago
National

ജൂണ്‍ 12-ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം മാറ്റി

More
More
National Desk 1 day ago
National

ഒഡിഷയില്‍ വീണ്ടും ട്രെയിന്‍ അപകടം; ചരക്ക് ട്രെയിന്‍ പാളംതെറ്റി

More
More