എന്റെ വീട് രാഹുലിന്റെയും; ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്

ഡല്‍ഹി: ഔദ്യോഗിക വസതി ഒഴിയാന്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചതിനുപിന്നാലെ 'മേരാ ഘര്‍ ആപ്കാ ഘര്‍' ക്യാംപെയ്‌നുമായി കോണ്‍ഗ്രസ്. മേരാ ഘര്‍ ആപ്കാ ഘര്‍ (എന്റെ വീട് നിങ്ങളുടെയും വീട്) എന്ന ഹാഷ്ടാഗിനൊപ്പം രാഹുല്‍ ഗാന്ധിയുടെ ചിത്രവും കോണ്‍ഗ്രസ് ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചു. കോണ്‍ഗ്രസ് ക്യാംപെയ്ന്‍ ആരംഭിച്ചതിനുപിന്നാലെ നിരവധി പേരാണ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായ് വാരാണസിയിലുളള തന്റെ വീടിനുമുന്നില്‍ 'മേരാ ഘര്‍ രാഹുല്‍ ഗാന്ധി ജീ കാ ഘര്‍' (എന്റെ വീട് രാഹുല്‍ ഗാന്ധിയുടെയും വീട്) എന്നെഴുതിയ ബോര്‍ഡ് വെച്ചാണ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഏകാധിപതികള്‍ രാഹുല്‍ ഗാന്ധിയുടെ വീട് തട്ടിയെടുക്കുകയാണെന്നും രാജ്യത്തെ കോടിക്കണക്കിനുവരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് രാഹുല്‍ ഗാന്ധിയുടേതുകൂടിയാണ് എന്ന് അവര്‍ക്കറിയില്ലെന്നും അജയ് റായ് പറഞ്ഞു. 2014-ലും 2019-ലും നരേന്ദ്രമോദിക്കെതിരെ മത്സരിച്ചയാളാണ് അജയ് റായ്. അപകീര്‍ത്തിക്കേസില്‍ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിനുപിന്നാലെയാണ് രാഹുലിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കിയത്. അതിനുപിന്നാലെയാണ് അദ്ദേഹത്തോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഔദ്യോഗിക വസതി ഒഴിയാന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭാ സെക്രട്ടറിയേറ്റിന് മറുപടി നല്‍കി. നാലുതവണ ലോക്‌സഭാ എംപിയായ തനിക്ക് വീടുമായുളളത് സന്തോഷകരമായ ഓര്‍മ്മകളാണെന്നും മുന്‍വിധികളൊന്നുമില്ലാതെ കത്തിലെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ മറുപടിക്കത്തില്‍ പറഞ്ഞു. അതേസമയം, രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക സമരപരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. നാല് തലങ്ങളിലായി ആരംഭിക്കുന്ന ജയ് ഭാരത് സത്യാഗ്രഹം ഏപ്രില്‍ എട്ടിനാണ് അവസാനിക്കുക.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More