സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 88 വയസായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് പാറ്റൂര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ നടക്കും. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. തമിഴ് ബ്രാഹ്‌മണരുടെ ജീവിതം പ്രതിപാദിക്കുന്ന നാർമടിപ്പുടവ എന്ന പ്രശസ്‌തമായ കൃതിയ്‌ക്കാണ് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 

ഇരുപതോളം നോവലുകൾ രചിച്ചിട്ടുണ്ട്. ‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34-ആം വയസ്സിൽ പുറത്തിറങ്ങി. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ പി എ ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. ഈ സിനിമ സംസ്ഥാന-ദേശീയ തലങ്ങളിൽ പുരസ്കാരം നേടി. അസ്തമയം,പവിഴമുത്ത്,അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്. ദൈവമക്കൾ,ചിന്നമ്മു,അഗ്നിശുദ്ധി, വലക്കാർ, നീലക്കുറിഞ്ഞികൾ ചുവക്കും നേരി, ഗ്രഹണം, കാവേരി,യാത്ര,തണ്ണീ‌ർപന്തൽ തുടങ്ങി നിരവധി കൃതികള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Contact the author

Web Desk

Recent Posts

National 21 hours ago
Keralam

അരിക്കൊമ്പനെ ഇന്ന് വനത്തില്‍ തുറന്നുവിടരുത്- മദ്രാസ് ഹൈക്കോടതി

More
More
Web Desk 23 hours ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

More
More
Web Desk 1 day ago
Keralam

ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

More
More
Web Desk 1 day ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

More
More