തമിഴ്‌നാട്ടില്‍ ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു

ചെന്നൈ: ആദിവാസി കുടുംബത്തിന് സിനിമാ തിയറ്ററില്‍ പ്രവേശനം നിഷേധിച്ചു. തമിഴ്‌നാട്ടിലെ പ്രശസ്തമായ രോഹിണി തിയറ്ററിലാണ് സംഭവം. അഞ്ചുപേരടങ്ങിയ കുടുംബം ടിക്കറ്റുകള്‍ കാണിച്ചിട്ടും തിയറ്റര്‍ ജീവനക്കാരന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് തിയറ്ററിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. 

തിയറ്റര്‍ ജീവനക്കാരന്‍ കുടുംബത്തിന് പ്രവേശനം നിഷേധിച്ചതിനെ തിയറ്ററിലെത്തിയ യുവാക്കള്‍ ചോദ്യംചെയ്യുന്നതും പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. സ്ഥിതിഗതികള്‍ വഷളായതോടെ തിയറ്റര്‍ അധികൃതര്‍ കുടുംബത്തെ സിനിമ കാണാന്‍ അനുവദിച്ചു. കുടുംബം ചിത്രം കാണുന്നതിന്റെ വീഡിയോയും അവര്‍ പുറത്തുവിട്ടു. ചിമ്പുവിന്റെ 'പത്തുതല' എന്ന ചിത്രം കാണാനാണ് ആദിവാസി കുടുംബം തിയറ്ററിലെത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുടുംബത്തിന്റെ ജാതി മൂലമല്ല പ്രവേശനം നിഷേധിച്ചതെന്നും സെന്‍സര്‍ഷിപ്പ് ചട്ടങ്ങളാണ് അതിനുകാരണമെന്നുമാണ് തിയറ്ററിന്റെ വിശദീകരണം. നിയമം അനുസരിച്ച് 12 വയസിനുതാഴെയുളള കുട്ടികള്‍ക്ക് യു/എ സര്‍ട്ടിഫിക്കറ്റുളള സിനിമകള്‍ കാണാന്‍ അനുവാദമില്ല. ആദിവാസി കുടുംബത്തില്‍ രണ്ടും ആറും എട്ടും പത്തും വയസുളള കുട്ടികളാണ് ഉണ്ടായിരുന്നത്. അതിനാലാണ് പ്രവേശനം നിഷേധിച്ചത് എന്നാണ് തിയറ്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. 

Contact the author

National Desk

Recent Posts

National Desk 5 hours ago
National

അരിക്കൊമ്പനെ മുണ്ടന്‍തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ടു

More
More
National Desk 5 hours ago
National

രാജസ്ഥാനില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സച്ചിന്‍ പൈലറ്റ്‌

More
More
National 22 hours ago
National

ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

More
More
National 23 hours ago
National

മഹാഭാരതം സീരിയലിലെ 'ശകുനി' ഗുഫി പെയിന്‍റല്‍ അന്തരിച്ചു

More
More
Web Desk 23 hours ago
National

ഫിലിം ഫെയര്‍ അവാര്‍ഡ്‌ ബാത്ത്റൂം വാതിലിന് പിടിയാക്കി - നസിറുദ്ദീൻ ഷാ

More
More
National Desk 23 hours ago
National

ജോലിക്കൊപ്പം പോരാട്ടം തുടരും; സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

More
More