സര്‍ക്കാരിന്റെ വാര്‍ഷികാഘോഷവുമായി സഹകരിക്കില്ല- പ്രതിപക്ഷ നേതാവ്

കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുന്ന രീതിയില്‍ ഇന്ധന സെസ് അടക്കം നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് വാര്‍ഷികാഘോഷ പരിപാടികള്‍ ബഹിഷ്കരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നികുതി പ്രാബല്യത്തില്‍ വരുന്ന അന്നുതന്നെ ആഘോഷം നടത്തുന്നു എന്നത് വിരോധാഭാസമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണ് ജനങ്ങളുടെ മേല്‍ ഇത്രയധികം നികുതി ഭാരം അടിച്ചേല്‍പ്പിക്കേണ്ടി വരുന്നത്. തങ്ങളുടെ പരാജയം സാധാരണ ജനങ്ങളുടെ മേല്‍ കേട്ടിവെയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാഭാവിക വിലക്കയറ്റത്തിനൊപ്പം സര്‍ക്കാര്‍ സൃഷ്ടിക്കുന്ന കൃത്രിമ വിലക്കയറ്റം കൂടി ഇനിയുണ്ടാകും. ഇക്കഴിഞ്ഞ ദിവാങ്ങളില്‍ സംസ്ഥാനത്ത് ആകമാനം ജപ്തി നോട്ടീസ് വിതരണം ചെയ്യുകയുണ്ടായി. ജനങ്ങള്‍ക്ക്  ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജപ്തി നടപടികള്‍ ആരംഭിക്കുന്നത്- വി ഡി സതീശന്‍ പറഞ്ഞു. 

സാധാരണക്കാരും പാവപ്പെട്ടവരുമായ നിരവധി മനുഷ്യര്‍ക്ക് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപ സര്‍ക്കാരിന് കൊടുക്കാന്‍ കഴിയുന്നില്ല. കയ്യില്‍ നയാപൈസയില്ലാത്ത സര്‍ക്കാര്‍ അത് മറച്ചുവെച്ചാണ് മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തിലാണ് ട്രഷറി പൂട്ടിയില്ലല്ലോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. ട്രഷറി പൂട്ടുന്നതിനേക്കാള്‍ ദയനീയ സാഹചര്യമാണ് നിലവിലുള്ളത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More