പാര്‍ട്ടിക്ക് തെറ്റുപറ്റി; മുരളീധരനെ അവഗണിക്കുന്നത് ശരിയല്ല- ശശി തരൂര്‍

കോട്ടയം: കോണ്‍ഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശദാബ്ദി ആഘോഷ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കിയില്ലെന്ന കെ മുരളീധരന്റെ പരാതിയില്‍ അദ്ദേഹത്തിന് പിന്തുണയുമായി ശശി തരൂര്‍. മുരളീധരനെപ്പോലുളള ഒരു നേതാവിനെ അവഗണിക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും ശശി തരൂര്‍ പറഞ്ഞു. മുന്‍ കെപിസിസി അധ്യക്ഷന്മാരായ എംഎം ഹസനും രമേശ് ചെന്നിത്തലയ്ക്കും സംസാരിക്കാന്‍ അവസരം നല്‍കിയപ്പോള്‍ അതേ വേദിയില്‍ ഇരിക്കുന്ന മുന്‍ പിസിസി അധ്യക്ഷനായ മുരളീധരനും തുല്യമായ അവസരം കൊടുക്കേണ്ടതല്ലേ എന്നും തരൂര്‍ ചോദിച്ചു.

'മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റി. അദ്ദേഹം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മാത്രമല്ല, മുന്‍ കെപിസിസി അധ്യക്ഷനും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. അത്തരത്തിലുളള ഒരു നേതാവിനെ അപമാനിക്കുന്നത് ശരിയല്ല. പാര്‍ട്ടിയെ നന്നായി മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രധാനപ്പെട്ട നേതാക്കളെ ഇങ്ങനെ അവഗണിക്കാന്‍ പാടില്ല'- ശശി തരൂര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയതാണെന്നും എന്തുകൊണ്ടാണ് അവഗണിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. 'ചെന്നിത്തലയ്ക്കും എംഎം ഹസനും അവസരം കൊടുത്തു. അപ്പോള്‍ ഇത് സ്വാഭാവികമായും അവഗണനയാണല്ലോ. പരിപാടിയെപ്പറ്റിയുളള വീക്ഷണത്തിന്റെ സപ്ലിമെന്റിലും എന്റെ പേരുണ്ടായിരുന്നില്ല. സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്താന്‍ ഞാന്‍ തയാറാണ്. പാര്‍ട്ടിയാണ് എന്നെ ഈ നിലയിലെത്തിച്ചത്. ആ പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ അത് അറിയിച്ചാല്‍ മതി. ഞാന്‍ മാറിക്കോളാം'-എന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More