ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 4 വര്‍ഷത്തിനിടെ 500 ശതമാനം വര്‍ദ്ധന

ഡല്‍ഹി: ഇക്കഴിഞ്ഞ നാലുവര്‍ഷത്തിനിടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 500 ശതമാനത്തിന്‍റെ വര്‍ദ്ധനവുണ്ടായതായി ധനമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2018-19, 2021-2022 കാലഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളെക്കാള്‍ 500 ശതമാനത്തിന്‍റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത് എന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ നല്‍കുന്ന സൂചന. 

2018- 19-ല്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തത് 195 കേസുകളാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. 2021-2022 കാലഘട്ടത്തില്‍ ഇത് 1,180 ആയി വര്‍ദ്ധിച്ചു. 2004 മുതല്‍ 2014 വരെ നീണ്ട പത്തുവര്‍ഷത്തിനിടയില്‍ ആകെ 112 റെയ്ഡുകള്‍ മാത്രമാണ് ഇ ഡി നടത്തിയത്. എന്നാല്‍ 2014 മുതല്‍ 2022 വരെയുള്ള എട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ ഇത് 2,974 ആയി ഉയര്‍ന്നു.

നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി കേസുകള്‍ ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആയുധമായി ഉപയോഗിക്കുന്നവെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പ്രസക്തമാകുന്നത്. 

Contact the author

National

Recent Posts

Web Desk 3 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More