ഗോകുലം ഗോപാലന്‍ പ്രതിയായ ചിട്ടിക്കേസുകള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണം- പി കെ ഫിറോസ്

മലപ്പുറം: ഗോകുലം ഗോപാലന്‍ പ്രതിയായ അനധികൃത ചിട്ടിക്കേസുകള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ്. വിഷയത്തില്‍ സര്‍ക്കാര്‍ ഒത്തുകളി സംശയമുണ്ടെന്നും സാധാരണക്കാരുടെ തലയില്‍ നികുതിഭാരം കെട്ടിവയ്ക്കുന്ന സര്‍ക്കാര്‍ സമ്പന്നരില്‍നിന്ന് നികുതി പിരിക്കുന്നതില്‍ അമാന്തം കാണിക്കുകയാണെന്നും പി കെ ഫിറോസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു പി കെ ഫിറോസിന്റെ പ്രതികരണം.

ഗോകുലം ചിട്ടി ഫണ്ടിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയതായും ഗോകുലം ഗോപാലന്‍ പ്രതിയായ അനധികൃത ചിട്ടിക്കേസുകള്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മീഡിയാ വണ്‍ ആണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.

2013-14 വര്‍ഷങ്ങളില്‍ ഗോകുലം ചിറ്റ് ഫണ്ട്‌സിന്റെ കൊല്ലം ജില്ലയിലെ കൊട്ടിയം ബ്രാഞ്ചിലും ബിഷപ്പ് ജെറോം നഗര്‍ ബ്രാഞ്ചിലും രജിസ്‌ട്രേഷന്‍ വകുപ്പ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് വകുപ്പിന്റെ അനുമതിയില്ലാതെയാണ് ചിട്ടി നടത്തുന്നതെന്നും നിയമവിരുദ്ധമായി ബ്ലാങ്ക് ചെക്കും മറ്റ് രേഖകളും സൂക്ഷിക്കുന്നുണ്ടെന്നും കണ്ടെത്തി. ഇതോടെ കൊല്ലം, കൊട്ടിയം, കരുനാഗപ്പളളി സ്റ്റേഷനുകളിലായി അഞ്ച് കേസുകള്‍ ഗോകുലം ഗ്രൂപ്പിനെതിരെ രജിസ്റ്റര്‍ ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018-ലാണ് കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗോകുലം ഗോപാലന്‍ മുഖ്യമന്ത്രിക്ക് കത്തയക്കുന്നത്. എന്നാല്‍ സാമ്പത്തിക ക്രമക്കേടും ചിട്ടി നിയമത്തിന്റെ ലംഘനവുമുളളതിനാല്‍ കേസ് കോടതിയുടെ തീര്‍പ്പിന് വിടുന്നതാണ് ഉചിതമെന്ന് ആഭ്യന്തര സെക്രട്ടറി ഫലയില്‍ രേഖപ്പെടുത്തി. അന്ന് മുഖ്യമന്ത്രി കേസ് പിന്‍വലിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.

പിന്നീട് 2018 ജൂണില്‍ വീണ്ടും ഗോകുലം ഗോപാലന്‍ കത്ത് നല്‍കിയപ്പോള്‍ ആഭ്യന്തര സെക്രട്ടറിയുടെ നിലപാട് പൂര്‍ണമായും അവഗണിച്ച് കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു. സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച കോടതി കേസ് പിന്‍വലിക്കാനുളള അനുവാദം നല്‍കുകയായിരുന്നു. ഇതോടെ അഞ്ച് കേസുകളും പിന്‍വലിക്കപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More