സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡിലേക്ക്

കൊച്ചി: സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡിലേക്ക്. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്.  ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,240 രൂപയാണ്. കഴിഞ്ഞ രണ്ട ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഈ മാസത്തെ ആദ്യ ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ വില. മാർച്ച് ഒമ്പതിന് 40,720 രൂപയായിരുന്ന സ്വർണത്തിന് ഒമ്പത് ദിവസം കൊണ്ടാണ് 3500 രൂപയോളം വർധിച്ച് 44,240 രൂപയായത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഉയരുന്നതിനിടെയാണ് കേരളത്തിൽ വില ഉയരുന്നത്. ബാങ്കിംഗ് മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമെന്ന തരത്തില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.

Contact the author

Web Desk

Recent Posts

National Desk 4 months ago
Business

വിസ്‌ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാന്‍ ടാറ്റ; നടന്നാല്‍ ഇന്ത്യയിൽ ഐഫോണുകൾ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയാകും

More
More
Web Desk 6 months ago
Business

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

More
More
Web Desk 6 months ago
Business

സ്വര്‍ണ വില കുതിക്കുന്നു; പവന് 400 രൂപ കൂടി

More
More
Web Desk 7 months ago
Business

സ്വര്‍ണവില കുതിക്കുന്നു; രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 1040 രൂപ

More
More
Web Desk 7 months ago
Business

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 640 രൂപ കൂടി

More
More
Web Desk 7 months ago
Business

സ്വര്‍ണവിലയില്‍ നേരിയ കുറവ്

More
More