മുഗളരല്ലെങ്കില്‍ താജ്മഹലും ചെങ്കോട്ടയുമെല്ലാം നിര്‍മ്മിച്ചത് മോദിയാണോ?- അശോക് സ്വെയ്ന്‍

ഡല്‍ഹി: എന്‍സിഇആര്‍ടി പ്ലസ്ടു പാഠപുസ്‌കത്തില്‍നിന്ന് മുഗള്‍ ചരിത്രം നീക്കംചെയ്തതില്‍ വിമര്‍ശനവുമായി എഴുത്തുകാരനും അക്കാദമിക് പ്രൊഫസറുമായ അശോക് സ്വെയ്ന്‍. മുഗള്‍ രാജാക്കന്മാരല്ലെങ്കില്‍, താജ്മഹലും ചെങ്കോട്ടയുമെല്ലാം നിര്‍മ്മിച്ചതാരാണ്? മോദിയാണോ എന്നാണ് അശോക് സ്വെയ്ന്‍ ചോദിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ആഗ്രയിലെ താജ്മഹല്‍, ഡല്‍ഹിയിലെ ചെങ്കോട്ട, ജുമാ മസ്ജിദ്, ഹൂമയൂണിന്റെ ശവകുടീരം, ഡല്‍ഹി ഫത്തേപൂര്‍ സിക്രി, ബുലന്ദ് ദര്‍വാസ, ബിബി കാ മഖ്ബറ, ഔറംഗാബാദ് ആഗ്രാ കോട്ട, ആഗ്ര പരിമഹല്‍, ശ്രീനഗര്‍... ഇതൊക്കെ മുഗള്‍ രാജാക്കന്മാരല്ലെങ്കില്‍ പിന്നെ ആരാണ് നിര്‍മ്മിച്ചത്? മോദിയോ?'- എന്നാണ് അശോക് സ്വെയ്‌ന്റെ ട്വീറ്റ്. 

2023-24 അധ്യായനവര്‍ഷത്തേക്കുളള പരിഷ്‌കരിച്ച പാഠ്യപദ്ധതിയില്‍നിന്നാണ് മുഗള്‍ ഭരണത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗം ഒഴിവാക്കിയത്. 'തീംസ് ഓഫ് ഹിസ്റ്ററി' ഭാഗം രണ്ടിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. 'കിംഗ്‌സ് ആന്‍ഡ് ക്രോണിക്കിള്‍: ദ മുഗള്‍ കോര്‍ട്ട്‌സ്' എന്ന തലക്കെട്ടിലുളള ഭാഗമാണ് നീക്കംചെയ്തത്. പ്ലസ് ടു സിവിക്‌സ് പാഠപുസ്തകത്തിലെ ഭാഗങ്ങളിലും മാറ്റംവരുത്തിയിട്ടുണ്ട്. ദ കോള്‍ഡ് വാര്‍ എറ, യുഎസ് ഹെജിമണി ഇന്‍ വേള്‍ഡ് പൊളിറ്റിക്‌സ് എന്നീ പാഠങ്ങള്‍ ഒഴിവാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ സിന്‍സ് ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന പാഠപുസ്തകത്തിലെ റൈസ് ഓഫ് പോപ്പുലര്‍ മൂവ്‌മെന്റ്‌സ്, ഇറാ ഓഫ് വണ്‍ പാര്‍ട്ടി ഡൊമിനന്‍സ് എന്നീ പാഠങ്ങളും ഒഴിവാക്കി. പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലെ പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പത്തിലെ ചാലഞ്ചസ് ടു ഡെമോക്രസി, പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്‌മെന്റ്‌സ്, ഡെമോക്രസി ആന്‍ഡ് ഡൈവേഴ്‌സിറ്റി, ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്നീ പാഠങ്ങള്‍ ഒഴിവാക്കി. പ്ലസ് വണിലെ തീംസ് ഇന്‍ വേള്‍ഡ് ഹിസ്റ്ററി, സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്‌സ്, കോണ്‍ഫ്രണ്ടേഷന്‍ ഓഫ് കള്‍ച്ചേഴ്‌സ്, ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ എന്നീ പാഠഭാഗങ്ങളാണ് ഒഴിവാക്കിയത്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 4 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More