കുടിവെള്ള കണക്‌ഷൻ വിച്ഛേദിച്ചു; പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് നടി ഷക്കീല

ചെന്നൈ: നാല്‍പ്പത്തോളം കുടുംബങ്ങളുടെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരേ ചെന്നൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാര്‍ നടത്തിയ തെരുവുസമരത്തില്‍ പങ്കെടുത്ത് നടി ഷക്കീല. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ഷക്കീല അപ്രതീക്ഷിതമായി എത്തുകയായിരുന്നു. പ്രതിഷേധക്കാർക്കുമുന്നിലെത്തിയ ഷക്കീല അവർക്കുവേണ്ടിസംസാരിക്കുകയും ചെയ്തു. നാൽപ്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ച അധികൃതരുടെ നടപടിയെ ഷക്കീല കുറ്റപ്പെടുത്തുകയും ചെയ്തു.

ഷക്കീല സമരത്തില്‍ പങ്കെടുക്കുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഫ്ലാറ്റിലെ താമസക്കാരി അല്ലാതിരുന്നിട്ടുകൂടി ഫ്ലാറ്റുകാർക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ച് നടി സമരത്തിന്റെ ഭാഗമായതിനെ പ്രശംസിച്ച് നിരവധിപ്പേര്‍ രംഗത്തെത്തി. ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾ അവിടുത്തെ അറ്റകുറ്റപണിക്കുള്ള തുക അടയ്ക്കാത്തതിനാലാണ് കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതെന്നാണ് റിപ്പോര്‍ട്ട്‌. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ഫ്ലാറ്റ് മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. 

Contact the author

National Desk

Recent Posts

Web Desk 5 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More