ആര്‍എസ്എസ് നിരോധനം പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കിയാല്‍ ഗാന്ധി വധത്തിന്റെ ചോരക്കറ കഴുകിക്കളയാം എന്നാണോ?- എം എ ബേബി

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്ന് മുഗള്‍ കാലഘട്ടത്തെക്കുറിച്ചും ആര്‍എസ്എസ് നിരോധനത്തെകുറിച്ചുമുളള ഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ രൂക്ഷവിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മഹാത്മാഗാന്ധിയെ വധിച്ചതിനുപിന്നാലെ ആര്‍എസ്എസിനെ നിരോധിച്ചത് പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കിയാല്‍ സ്വന്തം കയ്യില്‍നിന്ന് ഗാന്ധി വധത്തിന്റെ ചോരക്കറ കഴുകിക്കളയാം എന്നാണോ എന്ന് എംഎ ബേബി ചോദിച്ചു.

ആര്‍എസ്എസ് തീവ്രവാദികളുടെ ഗുരുവായ വി ഡി സവര്‍ക്കര്‍ ഗാന്ധി വധക്കേസില്‍ പ്രതിയായി വിചാരണ നേരിട്ടു എന്നത് നമ്മുടെ രാഷ്ട്രീയ സ്മരണയില്‍നിന്ന് മായ്ച്ചുകളയാനാവില്ല എന്നും രാജ്യചരിത്രത്തിന്റെ നിര്‍ണായക വസ്തുതകള്‍ വിദ്യാര്‍ത്ഥികളില്‍നിന്നും മറച്ചുവയ്ക്കുന്നതിലൂടെ അറിവുനേടുന്നതിനുളള അവരുടെ അവകാശമാണ് ലംഘിക്കുന്നതെന്നും എം എ ബേബി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എം എ ബേബിയുടെ കുറിപ്പ്

എൻസിഇആർടിയുടെ പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ കാലഘട്ടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയതിനു പിന്നാലെ ഗാന്ധി വധത്തെയും തുടർന്നുണ്ടായ ആർഎസ്എസ് നിരോധനത്തെയും കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാർ എന്താണ് കരുതുന്നത്?

മഹാത്മാഗാന്ധിയെ വധിച്ചതിന് പിന്നാലെ ആർഎസ്എസിനെ നിരോധിച്ചത് പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കിയാൽ സ്വന്തം കയ്യിൽ നിന്ന് ഗാന്ധി വധത്തിന്റെ ചോരക്കറ കഴുകിക്കളയാം എന്നാണോ? ആർഎസ്എസ് തീവ്രവാദികളുടെ ഗുരുവായ വിഡി സവർക്കർ ഗാന്ധി വധക്കേസിൽ പ്രതിയായി വിചാരണ നേരിട്ടു എന്നതും നമ്മുടെ രാഷ്ട്രത്തിന്റെ സ്മരണയിൽ നിന്ന് മായ്ച്ചു കളയാനാവുന്നതല്ല. 

‘ഗാന്ധിജിയുടെ മരണം രാജ്യത്തെ സാമുദായിക സാഹചര്യത്തെ സ്വാധീനിച്ചു’, ‘ഗാന്ധിയുടെ ഹിന്ദു-മുസ്‌ലിം ഐക്യശ്രമം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചു’, ‘ആർഎസ്എസ് പോലുള്ള സംഘടനകളെ കുറച്ചുകാലം നിരോധിച്ചു’ തുടങ്ങിയ ഭാഗങ്ങൾ കൂടാതെ ഗുജറാത്ത് കലാപം, മുഗൾ കോടതികൾ, അടിയന്തരാവസ്ഥ, ശീതയുദ്ധം, നക്സലൈറ്റ് പ്രവർത്തനം തുടങ്ങിയവയെക്കുറിച്ചുള്ള ഭാഗങ്ങളും ഒഴിവാക്കി.

നമ്മുടെ രാജ്യചരിത്രത്തിൻറെ നിർണായക വസ്തുതകൾ വിദ്യാർത്ഥികളിൽ നിന്ന് മറച്ചു വയ്ക്കുന്നതിലൂടെ അറിവ് നേടുന്നതിനുള്ള അവരുടെ അവകാശം ലംഘിക്കുകയാണ്.

ശാസ്ത്രീയമായ ചരിത്രബോധമാണ് സാമൂഹികമാറ്റത്തിന് പരിശ്രമിക്കുകയും പൊരുതുകയും ചെയ്യുന്നവരുടെ കരുത്ത് . അത് ചോർത്തിക്കളയൽ എന്നും ഫാസിസ്റ്റ് തന്ത്രമായിരുന്നു എന്നത് മറന്നുകൂടാ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 18 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 18 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 19 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More