മഹാരാഷ്ട്ര: ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരില്‍ റാലി നടത്താനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ മാസം ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയ്ക്കാവും റാലി നടത്തുക എന്നാണ് റിപ്പോര്‍ട്ട്. വി ഡി സവര്‍ക്കറെക്കുറിച്ചുളള പരാമര്‍ശത്തെത്തുടര്‍ന്ന് മഹാവികാസ് അഘാടിയില്‍ അഭിപ്രായവ്യത്യാസങ്ങളുടലെടുത്തിരുന്നു. മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടതിനുശേഷമുളള രാഹുലിന്റെ ആദ്യത്തെ പൊതുപരിപാടിയായിരിക്കും ഇത്. മാര്‍ച്ച് പത്തിന് താനെയില്‍ എക്സിക്ക്യൂട്ടീവ് യോഗം ചേരുമെന്നും അതിനുശേഷം റാലിയുടെ സ്ഥലവും തിയതിയും അടക്കമുളള വിവരങ്ങള്‍ പുറത്തുവിടുമെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയെയും പരിപാടിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ മുഖ്യ വക്താവ് അതുല്‍ ലോന്ദെ പറഞ്ഞു. 'രാജ്യത്തുടനീളം റാലികള്‍ നടത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്രിയില്‍ അത് നാഗ്പൂരില്വെച്ചാവും നടത്തുക. ചരിത്രപ്രസിദ്ധമായ കസ്തൂര് ചന്ദ് പാര്‍ക്കിലാവും റാലി നടക്കുക'-അതുല്‍ ലോന്ദെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് നാഗ്പൂരിലാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരും നാഗ്പൂരില്നിന്നുളളവരാണ്. സംഘപരിവാറിനെ സംബന്ധിച്ച് വളരെ പ്രാധാന്യമുളള ഒരു സ്ഥലത്താണ് രാഹുല്‍ ഗാന്ധി റാലി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തങ്ങളുടെ സ്വാധീനത്തിന് പോറലുണ്ടാക്കുന്ന തരത്തിലുളള ഒരു നീക്കംപോലും നടക്കാന്‍ ബിജെപി അനുവദിക്കാന്‍ സാധ്യതയില്ല. രാഹുലിന്റെ റാലി മേഖലയില്‍ ഏതെങ്കിലും തരത്തില്‍ സ്വാധീനമുണ്ടാക്കുമോ എന്ന ഭയം ബിജെപിക്കുണ്ട്.