ഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് തെരഞ്ഞെടുപ്പിനു മുന്നോടിയായുളള രാഷ്ട്രീയ ഗൂഢാലോചനയാണോ എന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണ തെരഞ്ഞെടുപ്പ് വരുന്നതിനു മുന്നോടിയായാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തീവയ്പ്പിനുപിന്നിലെ സാധ്യതകള്‍ പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'തീവയ്പ്പുകേസില്‍ എല്ലാ സാധ്യതകളും അന്വേഷിക്കണം. സംഭവത്തില്‍ രാഷ്ട്രീയം പ്രവര്‍ത്തിച്ചിട്ടുണ്ടോ, വര്‍ഗീയതയാണോ തീവ്രവാദ സംഘടനകളാണോ അതോ ഒരു വ്യക്തിയുടെ വിക്രിയകള്‍ മാത്രമാണോ തുടങ്ങിയവയെല്ലാം ഗൗരവമായി അന്വേഷിക്കണം'- വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന്റെ ഭാഗത്തുനിന്നും ബോധപൂര്‍വ്വമായ ജാഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നും കേസിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വന്നാലെ സത്യാവസ്ഥ മനസിലാവുകയുളളു എന്നും വി ഡ സതീശന്‍ കൂട്ടിച്ചേര്‍ത്തു.