നദിയിലൂടെ നടന്ന് സ്ത്രീ; നര്‍മ്മദാ ദേവിയെന്ന പ്രചാരണം പൊളിച്ച് പൊലീസ്

ഭോപ്പാല്‍:  നര്‍മ്മദാ നദിയുടെ മുകളിലൂടെ നടക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇവര്‍ നര്‍മ്മദാ ദേവിയുടെ അവതാരമാണെന്ന് പ്രചരണമുണ്ടായി. ഇതോടെ സ്ത്രീയെ കാണാനും അനുഗ്രഹം വാങ്ങാനും നിരവധിപേരാണ് മധ്യപ്രദേശിലെ ജബല്‍പൂരിലേക്ക് എത്തിയത്. പൊലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കേണ്ട സാഹചര്യംപോലുമുണ്ടായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് നര്‍മ്മദാദേവി പ്രചാരണം പൊളിച്ചടുക്കിയത്.

ഒരു സ്ത്രീ നര്‍മ്മദ നദിയിലൂടെ നടക്കുകയും തീരത്തുനിന്ന് സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുള്‍പ്പെടെ ഒരു സംഘം അവരെ പിന്തുടരുന്നതുമാണ് പ്രചരിച്ച വീഡിയോയിലെ ദൃശ്യം. നദിയിലൂടെ നടന്ന സ്ത്രീ നര്‍മ്മദാ ദേവിയാണെന്ന് പ്രചാരണമുണ്ടായി. അവരെ മാ നര്‍മ്മദ എന്ന് വിളിച്ചാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇവര്‍ക്ക് രോഗശാന്തിയടക്കം നല്‍കാനുളള കഴിവുണ്ടെന്നുവരെ പ്രദേശവാസികള്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് ആളുകള്‍ കാണാനെത്തിയതും പൊലീസ് ഇടപെട്ടതും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് 2022-ല്‍ നര്‍മ്മദാപുരത്തുനിന്നും കാണാതായ ജ്യോതി രഘുവംശി എന്ന സ്ത്രീയാണെന്ന് കണ്ടെത്തി. പത്തുമാസം മുന്‍പ് കാണാതായ സ്ത്രീക്ക് മാനസികാസ്വാസ്ഥ്യമുളളതായി അവരുടെ കുടുംബം പൊലീസിനോട് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ സ്ത്രീ നദിക്കുമുകളിലൂടെ നടക്കുകയായിരുന്നില്ല. അവര്‍ തീരത്തുനിന്ന് അകലെയായിരുന്നെങ്കിലും വേലിയിറക്ക സമയമായിരുന്നതിനാല്‍ നദിയില്‍ വെളളം കുറവായിരുന്നു. കരയില്‍നിന്നവര്‍ക്ക് അവര്‍ വെളളത്തിനുമുകളിലൂടെ നടക്കുന്നതായി തോന്നുകയായിരുന്നു. സ്ത്രീയെ അവരുടെ കുടുംബത്തിനൊപ്പം വിട്ടു. 

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More