ഇങ്ങനെ ഒരു അനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുത്; നിയമനടപടികളുമായി ഏതറ്റംവരെയും പോകുമെന്ന് കെ കെ രമ

തിരുവനന്തപുരം: രണ്ടുദിവസത്തിനകം വക്കീല്‍നോട്ടീസിന് മറുപടി കിട്ടിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് വടകര എംഎല്‍എ കെ കെ രമ. തനിക്കെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും ഇങ്ങനെ ഒരു അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും കെ കെ രമ പറഞ്ഞു. നിയമനടപടികളുമായി ഏതറ്റംവരെയും പോകുമെന്നും അവർ വ്യക്തമാക്കി. കൈയ്ക്ക് പൊട്ടലില്ലെന്ന പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിനും സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിക്കുമാണ് കെ കെ രമ വക്കീല്‍നോട്ടീസയച്ചത്. 

'നോട്ടീസ് ലഭിച്ച് 15 ദിവസങ്ങള്‍ക്കുളളില്‍ മറുപടി നല്‍കുകയും പരസ്യമായി മാപ്പുപറയുകയും ചെയ്തില്ലെങ്കില്‍ ഒരുകോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനല്‍ കേസും ഫയല്‍ ചെയ്യും. ഇവിടെ എന്ത് സ്ത്രീപക്ഷമാണ്? ഒരു എംഎല്‍എയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്താകും? ഒരു പോസ്റ്ററൊട്ടിച്ചാല്‍ കലാപാഹ്വാനത്തിന് കേസെടുക്കും. നീതി ഭരണപക്ഷത്തുളളവര്‍ക്കുമാത്രം എന്നതാണ് ഇവിടുത്തെ സ്ഥിതി' - കെ കെ രമ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്പീക്കറുടെ ഓഫീസിനുമുന്നില്‍ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്. എന്നാല്‍ രമയുടെ കൈയ്ക്ക് പരിക്കില്ലെന്നും പ്ലാസ്റ്ററിട്ടത് നാടകമാണെന്നും ഇടതുപക്ഷ അനുകൂല പ്രൊഫൈലുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി. രമയുടെ കൈയ്ക്ക് പൊട്ടലൊന്നുമില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സച്ചിന്‍ദേവ് എംഎല്‍എ ഫേസ്ബുക്കില്‍ രമയെ പരിഹസിച്ച് പോസ്റ്റിട്ടു. ദേശാഭിമാനിയിലും സമാന വാര്‍ത്തയുണ്ടായി. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ രമ തീരുമാനിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More