ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ലില്‍ ഒപ്പുവെച്ച് തമിഴ്നാട് ഗവര്‍ണര്‍. നിയമം ലംഘിച്ചാല്‍ മൂന്ന് മാസം തടവും 5000 രൂപയുമാണ് പിഴ. മാസങ്ങളായി അംഗീകാരം നല്‍ക്കാതിരുന്ന ബില്ലിലാണ് ഗവര്‍ണര്‍ ഒപ്പുവെച്ചത്. നിയമസഭ രണ്ടുവട്ടം പാസാക്കിയിട്ടും ഗവര്‍ണര്‍ ആര് എന്‍ രവി ബില്‍ ഒപ്പിടാതെ വെച്ചു താമസിപ്പിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളുടെ ഏത് തരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഓണ്‍ലൈന്‍ ഗെയിം കളിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയോഗിച്ചത്. റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടത്തിയത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപ്പോലെ ബാധിക്കുന്നുണ്ടെന്ന് കമ്മീഷന് കണ്ടെത്തിയിരുന്നു. ഇത്തരം ഗെയിമുകള്‍ വ്യക്തികളെ മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുന്നതിനോടൊപ്പം സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.