ഡല്‍ഹി: സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ പാര്‍ട്ടികളുടെ ദേശീയ പാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. തിങ്കളാഴ്ച്ചയാണ് കമ്മീഷന്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. ഇനിമുതല്‍ മൂന്ന് പാര്‍ട്ടികളും സംസ്ഥാന പാര്‍ട്ടികള്‍ മാത്രമായിരിക്കും. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിക്കുകയും ചെയ്തു. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി അംഗീകരിക്കണമെങ്കില്‍ നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെടുകയോ ലോക്‌സഭയില്‍ രണ്ടുശതമാനം സീറ്റുകള്‍ നേടുകയോ ചെയ്യണമെന്നാണ് ചട്ടം. ഒരു പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായാല്‍ അതിന് സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിക്കാത്ത സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പൊതുചിഹ്നം ലഭിക്കില്ല.
നിലവില്‍ രാജ്യത്ത് ആറ് ദേശീയ പാര്‍ട്ടികളാണുളളത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ബിജെപി, സിപിഎം, ബിഎസ്പി, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് അവ.