ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; ഗാംഗുലി, രോഹിത് ശര്‍മ, അമിര്‍ ഖാന്‍ എന്നിവര്‍ക്കെതിരെ ഹര്‍ജി

പാട്ന: ഓണ്‍ലൈന്‍ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗാംഗുലി, രോഹിത് ശര്‍, ഹാര്‍ദിക് പാണ്ഡ്യ, അമിര്‍ ഖാന്‍ തുടങ്ങിയവര്‍ക്കെതിരെ ബീഹാര്‍ മുസാഫിര്‍ കോടതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ തമ്മന ഹാഷ്മി പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഐ പി എല്ലുമായി ബന്ധപ്പെട്ട വിവിധ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ യുവാക്കളെ ചൂതാട്ടത്തില്‍ പങ്കാളികളാക്കുകയാണെന്നും ഇതിലൂടെ രാജ്യത്തെ യുവാക്കളുടെ ഭാവി നഷ്ടപ്പെടുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. താരങ്ങള്‍ അഭിനയിക്കുന്ന പരസ്യം കണ്ട് യുവാക്കള്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ ആകൃഷ്ടരാകുകയാണെന്നും തമ്മന ഹാഷ്മി വ്യക്തമാക്കി. ഏപ്രില്‍ 12-ന് ഹര്‍ജി പരിഗണിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഓണ്‍ലൈന്‍ ചൂതാട്ട നിരോധന ബില്ല് തമിഴ്നാട് പാസാക്കി. നിയമം ലംഘിച്ചാല്‍ മൂന്ന് മാസം തടവും 5000 രൂപയുമാണ്‌ പിഴ. ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള ചൂതാട്ടങ്ങളുടെ ഏത് തരത്തിലുള്ള പരസ്യവും പ്രചാരണവും നിയമവിരുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ച് വന്‍ സാമ്പത്തിക നഷ്ടമുണ്ടായി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ഇതിനെക്കുറിച്ച് പഠിക്കാന്‍ റിട്ട. ഹൈകോടതി ജസ്റ്റിസ് കെ. ചന്ദ്രുവിനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുകയായിരുന്നു.  ഓണ്‍ലൈന്‍ ഗെയിമുകള്‍ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപ്പോലെ ബാധിക്കുന്നുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 

Contact the author

National Desk

Recent Posts

Web Desk 7 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More