തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മെഡിക്കല്‍ ബോര്‍ഡ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന് അലക്സ് വി ചാണ്ടി സര്‍ക്കാരിന് കത്തയച്ചു. അടുത്ത ബന്ധുക്കളുടെ നിലപാടുകൾ കാരണം ഉമ്മൻ ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ ലഭിക്കുന്നില്ല എന്നാണ് സഹോദരൻറെ ആരോപണം. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണം എന്നും ബെംഗളൂരു എച്ച് സി ജി ആശുപത്രിയുമായി സർക്കാർ മെഡിക്കല്‍ ബോര്‍ഡുമായി ബന്ധപ്പെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി വീണ ജോര്‍ജിനാണ് കത്തയച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഉമ്മൻചാണ്ടിയുടെ ഓരോ ദിവസത്തെയും ചികിത്സാ പുരോഗതി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അറിയിക്കുന്ന രീതിയിലുള്ള സംവിധാനം ഉണ്ടാക്കണമെന്നും അലക്സ് വി ചാണ്ടി കത്തിൽ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ കുടുംബം നല്‍കുന്നില്ലെന്ന ആരോപണവുമായി അലക്സ് വി ചാണ്ടി നേരത്തെയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഇടപെട്ട് തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടിയെ ബാംഗ്ലൂരിലേക്ക് മാറ്റിയത്.