സവര്‍ക്കർക്കെതിരായ പരാമർശം; രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ചെയ്ത് കുടുംബം

ഡല്‍ഹി: മോദി പരാമര്‍ശത്തില്‍ നല്‍കിയ അപ്പീല്‍ സൂറത്ത് കോടതി ഇന്ന് പരിഗണിക്കാനിരിക്കെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ മാനനഷ്ടക്കേസ് ഫയല്‍ചെയ്ത് സവര്‍ക്കറിന്റെ കുടുംബം. സവര്‍ക്കറുടെ സഹോദരന്‍ നാരായണ്‍ ദാമോദറിന്റെ കൊച്ചുമകനായ സത്യകി സവര്‍ക്കറാണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രാഹുല്‍ ഗാന്ധി ഇംഗ്ലണ്ടില്‍വെച്ച് സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടി പൂനെ കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. രാഹുല്‍ സ്വന്തം ഭാവനയില്‍ ഉണ്ടാക്കിയെടുത്ത കളളക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും സംഭവിക്കാത്ത കാര്യങ്ങളെക്കുറിച്ച് നുണക്കഥകളാണ് പറയുന്നതെന്നുമാണ് സത്യകി സവര്‍ക്കര്‍ ആരോപിക്കുന്നത്.

'കഴിഞ്ഞ മാസം രാഹുല്‍ ഗാന്ധി ഇംഗ്ലണ്ടില്‍വെച്ച് സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റാണ്. സവര്‍ക്കറും കൂട്ടുകാരും മുസ്ലീങ്ങളെ തല്ലിയെന്നും സവര്‍ക്കര്‍ അതുകണ്ട് രസിച്ചെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഈ സംഭവത്തെക്കുറിച്ച് സവര്‍ക്കര്‍ തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അങ്ങനെ ഒരു പുസ്തകംതന്നെ ഇല്ല. സവര്‍ക്കറെ അപമാനിക്കാന്‍ രാഹുല്‍ സ്വന്തം ഭാവനയില്‍ ഓരോന്ന് ആലോചിച്ചെടുത്ത് പറയുകയാണ്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു എന്നൊക്കെ രാഹുലും കോണ്‍ഗ്രസും പറഞ്ഞുനടക്കുന്നുണ്ട്. എല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ്. ഇനിയും ഇത് സഹിക്കാനാവില്ല. കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇനി നിയമം തീരുമാനിക്കട്ടെ'- സത്യകി സവര്‍ക്കര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും. മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ടുവര്‍ഷം തടവുശിക്ഷ നടപ്പാക്കുന്നത് സെഷന്‍സ് കോടതി മരവിപ്പിച്ചിരുന്നു. കുറ്റക്കാരനാണെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലേ രാഹുല്‍ ഗാന്ധിക്ക് നഷ്ടമായ എംപി സ്ഥാനം തിരികെ ലഭിക്കുകയുളളു.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More