മുന്നറിയിപ്പില്ലാതെ പാൽവില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. 'മിൽമ റിച്ച്' അര ലിറ്റർ പാക്കറ്റിന്റെ വില 29 രൂപയിൽ നിന്ന് 30 ആക്കി ഉയര്‍ത്തി. 24 രൂപയായിരുന്ന 'മിൽമ സ്മാർട്ടിന്റെ' വില 25 രൂപയാകും. റീ പൊസിഷനിങ്ങിന്റെ ഭാഗമായാണ് വിലവർധനവ് എന്നും, വില കൂട്ടിയതല്ല ഏകീകരിക്കുക മാത്രമാണ് ചെയ്തത് എന്നുമാണ് മിൽമയുടെ വിശദീകരണം.
അതേസമയം, വില വര്‍ധനവ് സംബന്ധിച്ച് മില്‍മ ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 'വില വർദ്ധിപ്പിക്കേണ്ട സാഹചര്യമില്ല. പാലുല്‍പ്പന്നങ്ങളുടെ വില ഏകീകരണം നടക്കുന്നുണ്ട്, എന്നാല്‍ പാലിന്റെ വില അതിനനുസരിച്ച് ഏകീകരിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ഇതുസംബന്ധിച്ച് മില്‍മയില്‍നിന്നും വിശദീകരണം തേടും' എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാളെ മുതൽ മിൽമാ പാലിന്റെ പുതുക്കിയ വില പ്രാബല്യത്തിൽ വരും.