അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ സൂര്യാഘാതമേറ്റ് മരണം; നരഹത്യക്ക് കേസെടുക്കണമെന്ന് അജിത് പവാര്‍

മുംബൈ: നവി മുംബൈയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിക്കെത്തിയ ആളുകള്‍ സൂര്യാഘാതമേറ്റ് മരണപ്പെട്ട സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് അജിത് പവാര്‍. മനുഷ്യനിര്‍മ്മിത ദുരന്തമാണിതെന്നും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ നരഹത്യക്കുറ്റം ചുമത്തി കേസെടുക്കണമെന്നും അജിത് പവാര്‍ പറഞ്ഞു.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് അയച്ച കത്തിലാണ് അജിത് പവാര്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ഇരുപതുലക്ഷം രൂപയും പൊളളലേറ്റവര്‍ക്ക് സൗജന്യ ചികിത്സയും അഞ്ചുലക്ഷം രൂപയും നല്‍കണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് വിതരണ ചടങ്ങിനെത്തിയ 14 പേരാണ് സൂര്യാഘാതവും നിര്‍ജലീകരണവും മൂലം മരിച്ചത്. 150-ലേറെ പേര്‍ കുഴഞ്ഞുവീണു. മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് അപകടമുണ്ടായതെന്നും സര്‍ക്കാരിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നവി മുംബൈയിലെ ഖാര്‍ഘര്‍ കോര്‍പ്പറേറ്റ് പാര്‍ക്ക് മൈതാനത്ത് ഉച്ചയ്ക്ക് 38 ഡിഗ്രി ചൂടുളള സമയത്താണ് പരിപാടി സംഘടിപ്പിച്ചത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More