നിങ്ങള്‍ ചായവില്‍പ്പനക്കാരനല്ല, രാജ്യത്തെ വില്‍ക്കുന്നവനാണ്- മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അദാനി രാജ്യത്തെ മുഴുവന്‍ വിറ്റുകൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും മോദി ഒരു ചായവില്‍പ്പനക്കാരനോ കാലി മേയ്ക്കുന്നവനോ അല്ല രാജ്യത്തെ തന്നെ കരിഞ്ചന്തയില്‍ വില്‍ക്കുന്നവനാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'നിങ്ങള്‍ മന്‍മോഹനെ മൗനിയെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. വാര്‍ത്താസമ്മേളനം പോട്ടെ. പുല്‍വാമയില്‍ നാല്‍പ്പത് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിങ്ങള്‍ക്കെതിരെ ആരോപണമുണ്ട്. പക്ഷെ നിങ്ങള്‍ മൗനത്തിലാണ്. അദാനി രാജ്യത്തെ തന്നെ വിറ്റുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഒരക്ഷരം മിണ്ടുന്നില്ല. അദാനിയുടെ പേപ്പര്‍ കമ്പനികളില്‍ രണ്ടായിരം കോടി നിക്ഷേപിച്ചതാരാണെന്ന് ചോദിക്കുമ്പോഴും നിങ്ങള്‍ നിശബ്ദനാണ്. നിങ്ങളൊരു ചായവില്‍പ്പനക്കാരനോ കാലി മേയ്ക്കുന്നവനോ അല്ല. രാജ്യത്തെതന്നെ കരിഞ്ചന്തയില്‍ വില്‍ക്കുന്നവനാണ്'- പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുല്‍വാമയില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത് സുരക്ഷാവീഴ്ച്ച കാരണമാണെന്ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇക്കാര്യം പുറത്തുപറയരുതെന്നാണ് മോദി പറഞ്ഞതെന്ന മുന്‍ ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഇരുപതിനായിരം കോടി നിക്ഷേപിച്ചതാരാണെന്ന രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷത്തിന്റെയും ചോദ്യവും ബിജെപിയെ പ്രതിരോധത്തിലാക്കി. എന്നാല്‍ ഈ വിഷയങ്ങളിലൊന്നും നരേന്ദ്രമോദിയോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More