യുവം പരാജയം; പരിപാടിയിലേക്ക് യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്

കൊച്ചി: കേരളത്തിന്റെ യുവമനസിനെ അറിയാനെന്ന പേരില്‍ ബിജെപി സംഘടിപ്പിച്ച യുവം പരിപാടി പരാജയമെന്ന് യൂത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പരിപാടിക്ക് ആളെക്കൂട്ടാന്‍ യുവാക്കളെ ബിജെപി പറ്റിക്കുകയായിരുന്നെന്നും ആശയസംവാദമെന്നും പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കാനും നിര്‍ദേശങ്ങള്‍ പങ്കുവെയ്ക്കാനും അവസരമുണ്ടെന്ന് വിശ്വസിപ്പിച്ചാണ് യുവാക്കളെ വിളിച്ചുവരുത്തിയതെന്നും യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറഞ്ഞു. രാഷ്ട്രീയ പരിപാടിയല്ലെന്ന് കരുതിയെത്തിയ യുവാക്കള്‍ ബിജെപിയുടെ അണികളാണെന്ന് പറഞ്ഞ് പ്രധാനമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും പറ്റിച്ചെന്നും ടിറ്റോ ആന്റണി പറഞ്ഞു.

ഒരിക്കല്‍പ്പോലും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മോദി കൊച്ചിയിലും ഓടിയൊളിച്ചെന്നും അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്ന് പറഞ്ഞാണ് പല കോളേജുകളില്‍നിന്നും വിദ്യാര്‍ത്ഥികളെ എത്തിച്ചതെന്നും ടിറ്റോ ആന്റണി കൂട്ടിച്ചേര്‍ത്തു. അതേസമയം, തനിക്ക് യുവം പരിപാടിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും കോളേജില്‍നിന്ന് പറഞ്ഞിട്ടാണ് സമ്മേളനത്തിനെത്തിയതെന്നും പറയുന്ന ആന്ധ്ര സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നരേന്ദ്രമോദിയെ കാണാനാണ് വന്നത്. ആന്ധ്ര സ്വദേശിയാണ്. എനിക്ക് മലയാളം അറിയില്ല. സത്യത്തില്‍ ഈ പരിപാടി എന്തിനാണ് നടത്തുന്നതെന്ന് അറിയില്ല. കോളേജില്‍നിന്ന് ഞങ്ങളെ എല്ലാവരെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നതാണ്'-എന്നാണ് യുവാവ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുവം പരിപാടിക്ക് ആളെക്കൂട്ടാന്‍ ബിജെപി പ്രൊഫഷണല്‍ കോളേജുകളില്‍നിന്ന് വിദ്യാര്‍ത്ഥികളെ കൊണ്ടുവന്നെന്ന് ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. യുവജനങ്ങള്‍ക്ക് പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ അവസരമൊരുക്കുന്നു എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കേവലം മോദിയുടെ തെരഞ്ഞെടുപ്പ് റാലി മാത്രമായി എന്ന് ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. യുവം പരിപാടി മോദിയുടെ മറ്റൊരു മന്‍ കി ബാത്തായി മാറിയെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More