ശ്രീനാഥ് ഭാസി സമയത്ത് സെറ്റിലെത്തില്ല, ഷെയ്‌ന് കൂടുതല്‍ പ്രാധാന്യം വേണം; ഇരുവരെയും വിലക്കി സിനിമാ സംഘടനകള്‍

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകളുടെ വിലക്ക്. ഇരുവര്‍ക്കുമെതിരെ നിരവധി പരാതികളുണ്ടെന്നും നിര്‍മ്മാതാക്കള്‍ക്ക് നിരന്തരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതുകൊണ്ടാണ് നടപടിയെടുക്കുന്നതെന്നും സംഘടനകള്‍ അറിയിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഇരു നടന്മാരെയും വിലക്കാനുളള തീരുമാനമെടുത്തത്. 

'ഷെയ്ന്‍ നിഗം സിനിമാ ഷൂട്ടിംഗ് പകുതിയെത്തി നില്‍ക്കുമ്പോള്‍ തനിക്ക് എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും സിനിമയില്‍ തനിക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്‌തെന്ന് തെളിവുസഹിതം പരാതി ലഭിച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസി ഒരേസമയം നിരവധി സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കുന്നു. സമയത്ത് സെറ്റിലെത്തില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ശ്രീനാഥ് ഏതെല്ലാം സിനിമകള്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹത്തിനുതന്നെ അറിയില്ല'- സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എഎംഎംഎയില്‍ അംഗമല്ലാത്തവരെ വച്ച് സിനിമ ചെയ്യുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് അതിന്റെ നിര്‍മ്മാതാവ് മാത്രമായിരിക്കും ഉത്തരവാദിയെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കുന്ന നിരവധി പേര്‍ സിനിമാ രംഗത്തുണ്ടെന്നും ഇവരുടെ പേരുകള്‍ സര്‍ക്കാരിന് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാവ് രഞ്ജിത്ത് വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More