ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരായ പോരാട്ടം തുടരും- ഷാഫി പറമ്പില്‍

കൊച്ചിയില്‍ നരേന്ദ്രമോദി പങ്കെടുത്ത യുവം പരിപാടി നടന്ന വേദിക്കുപുറത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അനീഷിനെതിരെ കേസെടുത്തതില്‍ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍. സമരം ചെയ്തവന്റെ മതംനോക്കി മുസ്ലീമായതുകൊണ്ട് 'മതസ്പര്‍ദ്ധ വളര്‍ത്തുന്ന' വകുപ്പ് ചേര്‍ത്ത് കേസെടുക്കാന്‍ നിര്‍ദേശം കൊടുത്ത പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനെച്ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവുമെന്നും 'കേരളാ യോഗി' പിണറായി നാട് ഭരിക്കുമ്പോള്‍ ബിജെപി ഇനി വേറെ സീറ്റിനും ഭരണത്തിനുംവേണ്ടി ദിവാസ്വപ്‌നം കാണേണ്ട കാര്യമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിൽ പിണറായി വിജയൻ സർക്കാരുള്ളപ്പോൾ മോദി ഒരു സീറ്റിന് വേണ്ടി എന്തിന് കഷ്ടപെടണം ? ഒരു സീറ്റിന് വേണ്ടി റോഡ് ഷോ നടത്തി, മോദിയെ കൊണ്ട് കൂട്ടിയാൽ കൂടാത്ത 'സംവാദം'എന്ന ഓമനപ്പേരിൽ റേഡിയോ തുറന്ന് വെച്ച പോലെ മൻ കി ബാത്ത് നടത്തിയൊക്കെ ബിജെപി നേടാനാഗ്രഹിക്കുന്ന ഭരണം കൊണ്ട് എന്താണോ അവർ ചെയ്യുവാൻ ആഗ്രഹിക്കുന്നത് അത് പിണറായി സർക്കാർ ഭംഗിയായി നടപ്പിലാക്കുന്നുണ്ട്. 

ഇന്നലെ പ്രധാനമന്ത്രി എറണാകുളത്ത് എത്തിയപ്പോൾ പുൽവാമയിലെ ധീരരെ കൊലയ്ക്ക് കൊടുത്തതിൽ ഭരണകൂടത്തിന്റെ വീഴ്ച്ച ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ്സ് കൊടി വീശി " മോദി ഗോ ബാക്ക്" എന്ന് മുദ്രാവാക്യം വിളിച്ചതിന് അനീഷ് PH എന്ന യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിക്കെതിരെ "മേലെ" നിന്നുള്ള നിർദ്ദേശ പ്രകാരം 153 A ചുമത്തുകയാണെന്ന് പോലീസ് എറണാകുളം MP ഹൈബി ഈഡനെ വിളിച്ച് അറിയിക്കുന്നു.

സമരം ചെയ്തവന്റെ മതം നോക്കി മുസ്ലീമായത് കൊണ്ട്  "മത സ്പർദ്ധ വളർത്തുന്ന" വകുപ്പ് ചേർത്ത് കേസെടുക്കാൻ നിർദ്ദേശം കൊടുത്ത വിജയന്റെ ആഭ്യന്തര വകുപ്പിനെ ചൊല്ലി മോദി അഭിമാനിക്കുന്നുണ്ടാവും.

'കേരള യോഗി' പിണറായി നാട് ഭരിക്കുമ്പോൾ ബിജെപി ഇനി വേറെ സീറ്റിനും ഭരണത്തിനും വേണ്ടി ദിവാസ്വപ്നം കാണേണ്ട കാര്യമില്ലല്ലോ...

ഏത് കേസെടുത്താലും കോട്ടിട്ട മോദിക്കും മുണ്ടുടുത്ത മോദിക്കുമെതിരെയുള്ള യൂത്ത് കോൺഗ്രസ്സ് പോരാട്ടം തുടരും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 11 hours ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 1 day ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 1 day ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More
Web Desk 1 day ago
Social Post

ഇലക്ടറല്‍ ബോണ്ടിലെ മോദിയുടെ മൗനം

More
More
Web Desk 2 days ago
Social Post

436 പേരെ കൊന്നുതിന്ന കടുവ

More
More