അഭിനേതാക്കളുടെ ലഹരി ഉപയോഗം; പരാതി കിട്ടിയാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ ലഹരി ഉപയോഗം ഞെട്ടലുണ്ടാക്കുന്നതാണെന്ന് സാംസ്‌കാരികമന്ത്രി സജി ചെറിയാന്‍. രേഖാമൂലം പരാതി നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സിനിമാമേഖലയെ സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗമിനും വിലക്കേര്‍പ്പെടുത്തിയതിനെയും അദ്ദേഹം പിന്തുണച്ചു. അഭിനേതാക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തി സിനിമയില്‍ സജീവമാകുന്നതിന് ആരും എതിരല്ലെന്നും വിലക്കേര്‍പ്പെടുത്തിയ വിഷയത്തില്‍ സംഘടനകള്‍ക്കൊപ്പം നില്‍ക്കാനേ സാധിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. 

'സംഘടനകള്‍ പരിശോധിച്ച് തെളിവ് സഹിതമാണല്ലോ മേഖലയില്‍ ലഹരി ഉപയോഗമുണ്ടെന്ന് പറഞ്ഞത്. ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുമെന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അവര്‍ക്ക് പറയുന്നത് സംബന്ധിച്ച് വ്യക്തതയുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നാണ് അറിയിച്ചത്. പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തും. നടപടിയും സ്വീകരിക്കും'- സജി ചെറിയാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമയില്‍ അഭിനയിക്കുന്നവര്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കുമെല്ലാം സംഘടനകള്‍ ഉണ്ടാക്കിയിരിക്കുന്നത് അവര്‍ ആ സംഘടനകളുടെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാനാണെന്നും ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വകുപ്പിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ഒരുപാടുപേര്‍ സിനിമയിലുണ്ടെന്നും അവരുടെ പേരുകള്‍ സര്‍ക്കാരിന് കൊടുക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാവ് രഞ്ജിത്താണ് പറഞ്ഞത്.

'ലഹരിമരുന്ന് ഉപയോഗിക്കുന്ന നിരവധിപേരുണ്ട് സിനിമയില്‍. പലരുടെയും പേരില്‍ പരാതികളില്ലാത്തതിനാലാണ് അവരുടെ പേരുകള്‍ ഇപ്പോള്‍ പറയാത്തത്. പണ്ട് ഒളിച്ചും പാത്തും പതുങ്ങിയുമായിരുന്നു ഉപയോഗം. ഇപ്പോള്‍ പരസ്യമായാണ് ലഹരി ഉപയോഗിക്കുന്നത്. ഇവര്‍ ബോധമില്ലാതെ ചെയ്തുകൂട്ടുന്നതിന്റെ ഉത്തരവാദിത്തം സിനിമാ സംഘടനകള്‍ക്കാണ്. പലരുടെയും പേരുകള്‍ സര്‍ക്കാരിന് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പേരുകള്‍ പരസ്യപ്പെടുത്തില്ല. അന്വേഷണം നടക്കട്ടെ' എന്നാണ് രഞ്ജിത്ത് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 1 day ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 1 day ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More