സിനിമാ സംഘടനകളുടെ വിലക്ക്: എഎംഎംഎയില്‍ അംഗത്വം തേടി ശ്രീനാഥ് ഭാസി

കൊച്ചി: സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെ മലയാള സിനിമാ മേഖലയിലെ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയില്‍ അംഗത്വം തേടി ശ്രീനാഥ് ഭാസി. എഎംഎംഎയുടെ ഓഫീസിലെത്തി അംഗത്വം നേടാനുളള അപേക്ഷ ശ്രീനാഥ് ഭാസി കൈമാറി. സംഘടനയുടെ നിയമപ്രകാരം എക്‌സിക്ക്യൂട്ടീവിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ അപേക്ഷ സ്വീകരിക്കാന്‍ സാധിക്കുകയുളളു. സിനിമാ സംഘടനകളുടെ വിലക്കുളളതിനാല്‍ എക്‌സിക്ക്യൂട്ടീവിന്റെ തീരുമാനം നിര്‍ണ്ണായകമാവും. 

നിരവധി സിനിമകള്‍ക്ക് ഒരേസമയം ഡേറ്റ് നല്‍കുന്നു, നിര്‍മ്മാതാവില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ട് ഡേറ്റ് നല്‍കാതിരിക്കുന്നു, സമയത്ത് സെറ്റിലെത്തുന്നില്ല, ഫോണ്‍ കോളുകള്‍ക്ക് പ്രതികരിക്കുന്നില്ല തുടങ്ങിയവയാണ് ശ്രീനാഥ് ഭാസിക്കെതിരായ പരാതി. ഇത്രയധികം  പരാതികളുയര്‍ന്ന പശ്ചാത്തലത്തിലാണ് സിനിമാ സംഘടനകള്‍ നടന് വിലക്കേര്‍പ്പെടുത്തിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു അഭിനേതാവ് മൂന്നുസിനിമയില്‍ കൂടുതല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലാണ് അവര്‍ക്ക് എഎംഎംഎയില്‍ അംഗമാവാന്‍ സാധിക്കുക. നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ശ്രീനാഥ് ഭാസി ഇതുവരെ സംഘടനയില്‍ അംഗത്വമെടുത്തിരുന്നില്ല. അതിനാല്‍ അവതാരകയോട് മോശമായി പെരുമാറിയതടക്കമുളള വിവാദങ്ങളില്‍ എഎംഎംഎ ഇടപെട്ടിരുന്നില്ല.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More