ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ടുളള ഗുസ്തി താരങ്ങളുടെ സമരം ആറാം ദിവസത്തിലേക്ക്

ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതിയില്‍ നടപടി ആവശ്യപ്പെട്ടുളള ഗുസ്തി താരങ്ങളുടെ സമരം ആറാംദിവസവും തുടരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബ്രിജ് ഭൂഷനെതിരായ സമരത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ ഗുസ്തി താരങ്ങള്‍ സമരവേദിയിലെത്തി. ബ്രിജ് ഭൂഷനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശങ്ങള്‍ നോട്ടീസായി പതിപ്പിച്ചു. ലൈംഗിക ചൂഷണം ആരോപിച്ചാണ് ഗുസ്തി താരങ്ങള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. താനുള്‍പ്പെടെയുളള വനിതാ താരങ്ങളെ ബ്രിജ് ഭൂഷണ്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവായ വിനേഷ് ഫോഗട്ടിന്റെ ആരോപണം വിവാദമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇതിനെതിരെയാണ് ഗുസ്തി താരങ്ങളുടെ പ്രതിഷേധം. ബ്രിജ് ഭൂഷണെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് താരങ്ങളുടെ തീരുമാനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവരാണ് ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്. പരാതിയിലുളള ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. അതേസമയം, ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പിടി ഉഷ വിമര്‍ശിച്ചു. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മയ്ക്ക് തുല്യമാണെന്നുമാണ് പിടി ഉഷ പറഞ്ഞത്. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിനുപോകുന്നതിനു മുന്‍പ് താരങ്ങള്‍ ഒളിമ്പിക്‌സ് അസോസിയേഷനെ സമീപിക്കണമായിരുന്നു. ഇത് നിഷേധാത്മക സമീപനമാണ്'- എന്നാണ് പി ടി ഉഷ പറഞ്ഞത്. പിടി ഉഷയില്‍നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പരാതി പൊലീസിന് കൈമാറാനോ നടപടിയെടുക്കാനോ ഒളിമ്പിക്‌സ് അസോസിയേഷന്‍ തയ്യാറായില്ല, ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ അവകാശമില്ലേ എന്നും സാക്ഷി ചോദിച്ചു. 

അതേസമയം, ബ്രിജ് ഭൂഷണെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുളള ഗുസ്തി താരങ്ങളുടെ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

Contact the author

National Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More