ഓര്‍ഡര്‍ ചെയ്ത ഓണസദ്യ നല്‍കിയില്ല; വീട്ടമ്മയ്ക്ക് ഹോട്ടല്‍ 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: തിരുവോണ സദ്യ മുടക്കിയ ഹോട്ടല്‍ വീട്ടമ്മയ്ക്ക് നാല്‍പ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. നഷ്ടപരിഹാരത്തിനു പുറമേ അയ്യായിരം രൂപ കോടതിച്ചെലവും സദ്യക്കായി കൈപ്പറ്റിയ തുകയും വീട്ടമ്മയ്ക്ക് ഹോട്ടല്‍ നല്‍കണം. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണ് ഉത്തരവ്. അഞ്ചുപേര്‍ക്കുളള ഓണസദ്യയായിരുന്നു പരാതിക്കാരിയായ വൈറ്റില സ്വദേശി ബിന്ധ്യ സുല്‍ത്താന്‍ ഓര്‍ഡര്‍ ചെയ്തത്.

2021 ഓഗസ്റ്റിലായിരുന്നു സംഭവം. അന്ന് വീട്ടിലെത്തുന്ന അതിഥികള്‍ക്കായി 1295 രൂപ മുന്‍കൂര്‍ അടച്ചാണ് സ്‌പെഷല്‍ ഓണസദ്യ ഓര്‍ഡര്‍ ചെയ്തത്. അതിഥികളെത്തി ഊണ് കഴിക്കേണ്ട സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്തിയില്ല. സദ്യയെത്തുമെന്ന് കരുതി വീട്ടില്‍ ഒന്നും ഉണ്ടാക്കിയിരുന്നില്ല. ഇതോടെ ഹോട്ടലിനെ ബന്ധപ്പെട്ടു. എന്നാല്‍ മറുപടി ലഭിച്ചില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈകുന്നേരം ആറുമണിയോടെയാണ് ഹോട്ടലിന്റെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായി. അഡ്വാന്‍സായി നല്‍കിയ പണവും തിരികെ നല്‍കിയില്ല. ഇതോടെയാണ് ബിന്ധ്യ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. സേവനം നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ച്ചയാണ് ഹോട്ടലിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കോടതിച്ചെലവും നഷ്ടപരിഹാരവുമുള്‍പ്പെടെ ഒരു മാസത്തിനകം പരാതിക്കാരിക്ക് കൈമാറണെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More