കൊച്ചി: മയക്കുമരുന്ന് ലഭിക്കാന്‍ എളുപ്പമുളളതുകൊണ്ടാണ് മിക്ക സിനിമകള്‍ക്കും ലൊക്കേഷനായി കാസര്‍ഗോഡ് ജില്ലയെ തെരഞ്ഞെടുക്കുന്നതെന്ന പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം രഞ്ജിത്ത്. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തിരിച്ചറിയുന്നുവെന്നും വേദനിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷമാപണം.
'കാസര്‍ഗോഡിനെയോ അവിടുളള ആളുകളെയോ കുറിച്ചുപറഞ്ഞതല്ല ആ പ്രസ്താവന. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്ന് എത്തിക്കാന്‍ എളുപ്പമാകുന്നതുകൊണ്ട് പല ഷൂട്ടിംഗുകളും അവിടെയാക്കുന്നുണ്ട് എന്നൊരു ആരോപണം ഞങ്ങളുടെ ഒരു യോഗത്തില്‍ ഉന്നയിക്കപ്പെട്ടിരുന്നു. അത് ഉളളില്‍ ഉണ്ടായിരുന്നതുകൊണ്ട് അറിയാതെ പറഞ്ഞുപോയതാണ്. എന്റെ സുഹൃത്തുക്കളെയും അറിയാവുന്ന ആളുകളെയും കാസര്‍ഗോട്ടുകാരെയും ആ പ്രസ്താവന വേദനിപ്പിച്ചു എന്ന് ഞാന്‍ മനസിലാക്കുന്നു. അതില്‍ എനിക്ക് അതിയായ ദുഖമുണ്ട്. തെറ്റ് തിരുത്തല്‍ എന്റെ കടമയാണ്. വേദനിപ്പിച്ചതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു'- രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം രഞ്ജിത്ത് വിവാദ പരാമര്‍ശം നടത്തിയത് 'പത്രങ്ങളിലൊക്കെ ഇപ്പോള്‍ മയക്കുമരുന്ന് പിടിക്കുന്ന വാര്‍ത്തകളാണ്. കുറേ സിനിമകള്‍ ഇപ്പോള്‍ കാസര്‍ഗോഡാണ് ചിത്രീകരിക്കുന്നത്. മംഗലാപുരത്തുനിന്ന് മയക്കുമരുന്ന് വരാന്‍ എളുപ്പമാണ്. ഷൂട്ടിംഗുകളൊക്കെ ഇപ്പോള്‍ അങ്ങോട്ടേക്ക് മാറ്റി. ഇത് കാസര്‍ഗോഡിന്റെ കുഴപ്പമല്ല'-എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. ഇതിനെതിരെ സിനിമാ സംവിധായകരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് രഞ്ജിത്ത് ക്ഷമാപണവുമായി രംഗത്തെത്തിയത്.