അരിക്കൊമ്പനെ മയക്കുവെടിവച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു-മന്ത്രി എ കെ ശശീന്ദ്രന്‍

ഇടുക്കി: ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംവകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ അഭിനന്ദനം. 'ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. കാട്ടാനയെ പിടികൂടാനുളള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു'- എന്നാണ് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. 

ധീരമായ നടപടിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും പ്രതികൂലസാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ ആക്രമണകാരിയായ ആനയെ പിടികൂടാന്‍ പ്രവര്‍ത്തിച്ചതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ ഉള്‍വനത്തിലാക്കണമെന്ന കോടതി ഉത്തരവ് നടപ്പിലാക്കുമെന്നും കോടതി വിലക്കുളളതിനാല്‍ എവിടേക്ക് മാറ്റുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാവിലെ പന്ത്രണ്ടുമണിയോടെയാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. സൂര്യനെല്ലി ഭാഗത്തുനിന്നും ആന സിമന്റ് പാലത്തിനു സമീപമെത്തിയപ്പോഴാണ് ഫോറന്‍സിക് സര്‍ജന്‍ അരുണ്‍ സക്കറിയ മയക്കുവെടി വച്ചത്. സുരേന്ദ്രന്‍, കുഞ്ചു, വിക്രം, സൂര്യന്‍ എന്നീ കുങ്കിയാനകള്‍ അരിക്കൊമ്പനെ വളഞ്ഞുനില്‍ക്കുകയാണ്. ആനയുടെ പിന്‍കാലുകള്‍ വടംകൊണ്ട് ബന്ധിച്ചിട്ടുണ്ട്. കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ  വാഹനത്തില്‍ കയറ്റി പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More