സര്‍ക്കാര്‍ കേരളാ സ്റ്റോറി ബഹിഷ്‌കരിക്കാന്‍ പറയുകയല്ല, നടപടിയെടുക്കുകയാണ് വേണ്ടത്- പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇസ്ലാമോഫോബിയ പടര്‍ത്തുന്നതിന്റെ പേരില്‍ വിവാദമായ ചിത്രം കേരളാ സ്റ്റോറിക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയ ശക്തികളുടെ അജണ്ടകള്‍ സിനിമയുടെ രൂപത്തില്‍ ജനങ്ങളുടെ മനസില്‍ കുത്തിവയ്ക്കാനുളള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിനെതിരായ ആക്രമണമാണ് നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളാ സര്‍ക്കാര്‍ ചിത്രം ബഹിഷ്‌കരിക്കാന്‍ പറഞ്ഞിട്ട് കാര്യമില്ലെന്നും നടപടിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'കേരളത്തിലെ ജനങ്ങള്‍ക്ക് സിനിമയ്ക്കുപിന്നിലെ അജണ്ടയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇവിടെയുളള ജനങ്ങള്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്നവരാണ്. ചിത്രം ഇവിടെ വിജയിക്കില്ല. എന്നാല്‍ ഇത് കേരളത്തിനു പുറത്ത് ഉപയോഗിക്കപ്പെടും. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിനെതിരായ ചിത്രമാണിത്. സിനിമ വിജയിക്കാനായി എന്തെങ്കിലുമൊക്കെ അനാവശ്യം പറഞ്ഞാല്‍ സര്‍ക്കാരത് അംഗീകരിക്കാന്‍ പാടുണ്ടോ? മുപ്പതിനായിരത്തിലധികം വിവാഹം നടന്നെക്കെയാണ് പറയുന്നത്. ഇതൊക്കെ കോടതി തളളിയ കാര്യമല്ലേ? ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വിവാദമുണ്ടാക്കി സിനിമ വിജയിപ്പിക്കാനാണ് അവരുടെ ശ്രമം. സര്‍ക്കാരത് തടയുകയല്ലേ വേണ്ടത്? ചിത്രം ബഹിഷ്‌കരിക്കാന്‍ പറയുകയല്ല നടപടിയെടുക്കുകയാണ് വേണ്ടത്'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദി കേരളാ സ്‌റ്റോറി എന്ന ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. വി ഡി സതീശന്‍, എംവി ഗോവിന്ദന്‍, എ എ റഹീം, വി ടി ബല്‍റാം, എം ബി രാജേഷ്, തുടങ്ങിയ ഭരണപക്ഷ- പ്രതിപക്ഷ നേതാക്കളെല്ലാം ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More