ശ്രീനാഥ് ഭാസിയെപ്പോലെ കഴിവുളെളാരു നടനെ വെറുതെ ഇരുത്തുന്നത് ശരിയല്ല- വിജയകുമാര്‍ പ്രഭാകരന്‍

കൊച്ചി: ശ്രീനാഥ് ഭാസിയെ സിനിമാ സംഘടനകള്‍ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ വിജയകുമാര്‍ പ്രഭാകരന്‍. കലാകാരന്മാരെ വിലക്കിയിട്ട് എന്തുകാര്യമാണുളളത് എന്നാണ് വിജയകുമാറിന്റെ ചോദ്യം. ഇത്രയും കഴിവുളള ശ്രീനാഥ് ഭാസിയെ വെറുതെ ഇരുത്തുന്നത് ശരിയല്ലെന്നും ഒരു നടനെയും വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും വിജയകുമാര്‍ പറഞ്ഞു. ശ്രീനാഥ് ഭാസി അഭിനയിക്കുന്ന കുണ്ടറ അണ്ടിയാപ്പീസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ശ്രീനാഥിന് ഒരുദിവസം നാലും അഞ്ചും ലക്ഷം രൂപ കിട്ടുന്നുണ്ട്. അയാളെ എന്തിനാണ് വെറുതെയിരുത്തുന്നത്. കലാകാരന്മാരെ 40-50 വയസുവരെ വിലക്കുകയല്ല വേണ്ടത്. അവരെ ഉപയോഗപ്പെടുത്തണം. ആംബര്‍ ഹെഡിന്റെയും ജോണി ഡെപ്പിന്റെയും ആറ്റിറ്റിയൂട് കണ്ടിട്ടില്ലേ?  എന്നുകരുതി അവരെ മാറ്റിനിര്‍ത്തിയിട്ടുണ്ടോ? മനുഷ്യരെല്ലാം വ്യത്യസ്തരാണ്'- വിജയകുമാര്‍ പ്രഭാകരന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിര്‍മ്മാതാക്കള്‍ക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതിയിലാണ് ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗമിനും സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയത്. ഒരേസമയം ഒന്നിലധികം സിനിമകള്‍ക്ക് ഡേറ്റ് നല്‍കുന്നു, സമയത്ത് സെറ്റിലെത്തുന്നില്ല, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കരാറില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നു തുടങ്ങിയവയാണ് ശ്രീനാഥിനെതിരെ ഉയര്‍ന്ന പ്രധാന പരാതികള്‍.

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More