കേരളാ സ്റ്റോറിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം ലീഗ്

മലപ്പുറം: കേരളാ സ്റ്റോറിക്കെതിരെ മുസ്ലീം ലീഗ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സിനിമ പറയുന്നത് മുഴുവന്‍ പച്ചക്കളളമാണെന്നും ഇന്നോ നാളെയോ ഹൈക്കോടതിയെ സമീപിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. കേരളത്തെ ഉത്തരേന്ത്യയാക്കി മാറ്റാനുളള ശ്രമമാണ് നടക്കുന്നതെന്നും കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് കോടതികള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'കേരളത്തില്‍ കാലുറപ്പിക്കാനുളള സംഘപരിവാറിന്റെ ശ്രമമാണിത്. മുന്‍പ് പരീക്ഷിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടത്. ബിജെപി സര്‍ക്കാരിനു കീഴിലെ ഏജന്‍സികളാണ് അന്വേഷണം നടത്തിയത്. പഴകിപ്പുളിച്ച നാറിയ പച്ചക്കളളം പ്രചരിപ്പിക്കാനുളള ശ്രമത്തെ നിരുത്സാഹപ്പെടുത്തണം'- പിഎംഎ സലാം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി സിനിമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറയുകയല്ല, പ്രവര്‍ത്തിച്ചുകാണിക്കുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ ഉപയോഗിച്ച വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയില്‍ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും സലാം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയാണ് സംഘപരിവാര്‍ ഇപ്പോള്‍ ആയുധമാക്കുന്നതെന്നും വിഎസ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അത് തിരുത്താന്‍ സിപിഎം തയാറാകണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. സിനിമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ട സര്‍ക്കാരും മുഖ്യമന്ത്രിയും വെറും പ്രസ്താവനകള്‍ മാത്രം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരളാ സ്‌റ്റോറിയില്‍ കേരളത്തില്‍നിന്നും 32000 സ്ത്രീകളെ മതംമാറ്റി സിറിയയിലേക്ക് കടത്തിയെന്നാണ് പറയുന്നത്. ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഭരണ-പ്രതിപക്ഷ നേതാക്കളെല്ലാം സിനിമക്കെതിരെ രംഗത്തെത്തി. ചിത്രം നിരോധിക്കണമെന്നും സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More