ബാര്‍ കോഴക്കേസ് പണ്ടേ അവസാനിച്ചത്, കുത്തിപ്പൊക്കുന്നത് ആര്‍എസ്എസ് അജണ്ട- എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് പണ്ടേ അവസാനിച്ചതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേസ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നത് ആര്‍എസ്എസിന്റെ അജണ്ടയുടെ ഭാഗമാണെന്നും സിബിഐയെ നിയന്ത്രിക്കുന്നതുതന്നെ ആര്‍എസ്എസ് ആണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 'സിബിഐ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയാണ്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഏജന്‍സി എന്തൊക്കെ പറയുമെന്നതിനെക്കുറിച്ച് അല്‍പ്പം ധാരണയുണ്ടായാല്‍ മതി. കൂട്ടിലിട്ട തത്ത എന്നെല്ലാം ഇതിനെക്കുറിച്ച് വെറുതെ പറയുന്നതല്ലല്ലോ. ആര്‍എസ്എസ് പറയുന്നത് അനുസരിച്ച് തുളളുന്ന ഏജന്‍സിയാണ് സിബിഐ എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്'- എംവി ഗോവിന്ദന്‍ പറഞ്ഞു.

സുപ്രീംകോടതി ഉത്തരവിട്ടാല്‍ ബാര്‍ക്കോഴ കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സിബിഐ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു, ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് സിബി ഐ സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. കെ എം മാണിക്കെതിരായ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ ആരോപണങ്ങളില്‍ മരണംവരെയും ഉറച്ചുനില്‍ക്കുമെന്നും വിജിലന്‍സ് അന്വേഷണം പ്രഹസനമായിരുന്നെന്നും കേരളാ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കുന്നതാണ് നല്ലതെന്നും യാഥാര്‍ത്ഥ്യങ്ങള്‍ ജനം അറിയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 14 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More