മോദിക്ക് അദാനിയെപ്പോലെയാണ് പിണറായിക്ക് ഊരാളുങ്കല്‍ - കെ സുധാകരന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദാനി എങ്ങനെയാണോ അതുപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എ ഐ ക്യാമറ വിവാദത്തില്‍ നടന്നത് വന്‍കൊളളയാണെന്നും നട്ടെല്ലുണ്ടെങ്കില്‍ പിണറായി വിജയന്‍ സ്വതന്ത്ര്യ അന്വേഷണത്തിന് തയ്യാറാകണമെന്നും കെ സുധാകരന്‍ പറഞ്ഞു. അഴിമതി സത്യസന്ധമായി അന്വേഷിച്ച് റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്നില്‍വയ്ക്കുക എന്നതാണ് ഇടതുപക്ഷം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'എല്ലാം സ്വന്തം കുടുംബത്തിലേക്ക് കൊണ്ടുവരികയാണ് പിണറായി വിജയന്‍. എ ഐ ക്യാമറയുമായി ബന്ധപ്പെട്ട കമ്പനിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കാളിത്തമുണ്ട് എന്നതിന്റെ രേഖയുണ്ട്. അരിവാരാന്‍ അരിക്കൊമ്പന്‍, ചക്കവാരാന്‍ ചക്കക്കൊമ്പന്‍, കേരളം വാരാന്‍ ഇരട്ടച്ചങ്കന്‍ എന്നതാണ് യാഥാര്‍ത്ഥ്യം. മകന്റെയും മകളുടെയും കുടുംബത്തിലൂടെ പടര്‍ന്നുപന്തലിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം'- കെ സുധാകരന്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയില്‍ ഒരാള്‍ക്കുപോലും ആ കമ്പനിയെക്കുറിച്ച് അറിവില്ലെന്നും അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എ ഐ ക്യാമറ കരാര്‍ ആദ്യാവസാനം തട്ടിപ്പാണെന്നും ഗൂഢാലോചനയോടെയാണ് കരാര്‍ തുടങ്ങിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ആരോപണം മുഖ്യമന്ത്രിയുടെ വീട്ടിനകത്തേക്കും മുറിയ്ക്കകത്തേക്കുംവരെ എത്തിയെന്നും മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഒരു അവസരംകൂടി നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More