ബംഗളുരു: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുളള ചിലവ് വഹിക്കാന്‍ സംസ്ഥാന കമ്മിറ്റി തയാറാണെന്ന് പിഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുട്ടം നാസര്‍. ഇക്കാര്യത്തില്‍ മഅ്ദനിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം സമ്മതിച്ചാലുടന്‍ പണം അടയ്ക്കുമെന്നും മുട്ടം നാസര്‍ പറഞ്ഞു. മഅ്ദനി കേരളത്തിലേക്ക് വരുന്നത് മുടക്കാനാണ് ഭീമന് തുക കെട്ടിവയ്ക്കണമെന്ന് പറഞ്ഞതെന്നും അദ്ദേഹം രണ്ടുസ്ഥലത്ത് തങ്ങാന്‍ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും മുട്ടം നാസര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളത്തിലേക്ക് വരാനുളള സുരക്ഷാച്ചെലവ് ഇനത്തില്‍ കര്‍ണാടക പൊലീസ് 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട നടപടിക്കെതിരെ മഅ്ദനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തളളിയിരുന്നു. കോടതിയില്‍നിന്ന് ജാമ്യം കിട്ടിയ തനിക്ക് രോഗിയായ പിതാവിനെ കാണാനും സ്വന്തം ചികിത്സയ്ക്കുമായി ജനിച്ച നാട്ടിലേക്ക് പോകാന്‍ പത്തിരുന്നൂറ് പൊലീസും കോടിക്കണക്കിന് രൂപയുമൊക്കെ കൊടുക്കണമെന്ന് പറഞ്ഞാല്‍ അത് ഉള്‍ക്കൊളളാന്‍ ബുദ്ധിമുട്ടാണെന്നും ഈ നിബന്ധനകള്‍ പാലിച്ച് കേരളത്തിലേക്ക് പോകാന്‍ താന്‍ തയാറല്ലെന്നുമാണ് മഅ്ദനി പ്രതികരിച്ചത്.
പിതാവിന്റെ ജാമ്യം റദ്ദാക്കുന്ന തരത്തിലുളള സമീപനമാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും മഅ്ദനിയെ സ്നേഹിക്കുന്നവര്‍ ഈ പണം നല്കുമെന്നുറപ്പാണ് എന്നാല്‍ അത്തരമൊരു കീഴ് വഴക്കം സൃഷ്ടിക്കേണ്ടെന്നതാണ് പിതാവിന്റെ തീരുമാനമെന്നും മകന് സ്വലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞിരുന്നു.